വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശിയായ ആന്റണിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. വ്യാഴാഴ്ച്ചയാണ് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞത്. ഇന്ന് നടത്തിയ തിരച്ചിലിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തനം ഇഴഞ്ഞു നീങ്ങുന്നതിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ. വിഴിഞ്ഞത്ത് വ്യാഴാഴ്ച്ച അർദ്ധരാത്രിയിൽ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞാണ് ആന്റണിയെ കാണാതായത്. കോസ്റ്റൽ പോലീസിന്റെ തിരച്ചിലിലാണ് ആന്റണിയുടെ മൃതദേഹം കണ്ടെത്തിയത്.

ആന്റണിക്കൊപ്പം കടലിൽ കാണാതായ ജോണിനു വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. മറൈൻ എൻഫോസ്‌മെന്റിന്റെയും,കോസ്റ്റൽ ഗാർഡിന്റെയും നേതൃത്വത്തിൽ ആണ് നിലവിൽ തിരച്ചിൽ നടക്കുന്നത്. അപകടസമയത്ത് വള്ളത്തിൽ നാലുപേരുണ്ടായിരുന്നു. രണ്ട് പേർ നീന്തി രക്ഷപെട്ടു. അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു അപകടത്തിൽപ്പെട്ട വള്ളം. കണ്ണാന്തുറയിൽ നിന്നാണ് അഞ്ചുതെങ് സ്വദേശി ഫ്രീമോന്റെ മൃതദേഹം ലഭിച്ചിരുന്നു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...