Sunday, May 19, 2024 8:40 pm

കൂടുതല്‍ കേസ് മന്ത്രി ശിവന്‍കുട്ടിക്ക്‌ ; കഴിഞ്ഞ 5 വര്‍ഷത്തിനിടെ മന്ത്രിമാരും എം.എല്‍.എമാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കഴിഞ്ഞ 5 വര്‍ഷത്തിനിടെ മന്ത്രിമാരും എം.എല്‍.എമാരും പ്രതികളായ 128 കേസുകള്‍ പിന്‍വലിച്ചതായി മുഖ്യമന്ത്രി. കെ.കെ രമയുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയാണ് ഈ വിവരം നിയമസഭയെ അറിയിച്ചത്. പിന്‍വലിച്ചതില്‍ 2007 മുതലുള്ള കേസുകളുണ്ട്. 150 കേസുകള്‍ പിന്‍വലിക്കാനാണ് സര്‍ക്കാര്‍ അനുമതി തേടിയതെന്നും ഇതില്‍ 128 കേസുകള്‍ പിന്‍വലിക്കാനാണ് കോടതി അനുമതി നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയെനെതിരായ ആറു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിക്കെതിരെയാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ പിന്‍വലിച്ചത്. 13 കേസുകളാണ് മന്ത്രിക്കെതിരെ ഉണ്ടായിരുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരായ ഏഴ് കേസുകള്‍ പിന്‍വലിച്ചു. മറ്റ് മന്ത്രിമാര്‍ക്കെതിരായ 12 കേസുകളും എം.എല്‍.എ മാര്‍ക്കെതിരെയുള്ള 94 കേസുകളും പിന്‍വലിച്ചു.

ഇതിനു പുറമേ, മന്ത്രിമാരും എം.എല്‍.എമാരും ഒരുമിച്ചുള്ള 22 കേസുകളും പിന്‍വലിച്ചവയില്‍പെടുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായ 848 കേസുകള്‍ പിന്‍വലിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതികളായ 55 കേസുകളും ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതികളായ 15 കേസുകളും പിന്‍വലിച്ചു. എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രതികളായ അഞ്ചു കേസുകളും എ.എ.പി യുടെ ഒരു കേസും പി.ഡി.പി പ്രവര്‍ത്തകര്‍ പ്രതികളായ രണ്ടു കേസുകളും പിന്‍വലിച്ചവയില്‍ ഉള്‍പ്പെടുന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കഞ്ചാവും മിഠായികളും നിരോധിത പുകയില ഉല്‍പന്നവുമായി യുപി സ്വദേശികളായ രണ്ട് പേരെ എക്സൈസ് സംഘം...

0
ചേർത്തല: കഞ്ചാവും കഞ്ചാവ് മിഠായികളും നിരോധിത പുകയില ഉല്‍പന്നവുമായി ഉത്തർപ്രദേശ് സ്വദേശികളായ...

ഗുരുവായൂർ ക്ഷേത്രത്തിൻ്റെ ചരിത്രത്തിലാദ്യം ; സർവകാല റെക്കോഡ് ഭേദിച്ച് വഴിപാട്, ഒറ്റ ദിവസത്തിൽ ലഭിച്ചത്...

0
തൃശൂർ: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ റെക്കോര്‍ഡ് വരുമാനം. ഒറ്റ ദിവസം വഴിപാട് ഇനത്തില്‍...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

0
ടെഹ്‌റാന്‍: ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്....

വിഴിഞ്ഞത്ത് പെയിന്റ് കടയ്ക്ക് തീപിടിച്ചു ; ആളപായമില്ല

0
വിഴിഞ്ഞം : വിഴിഞ്ഞം തിയറ്റർ ജങ്ഷനിൽ പെയിൻ്റ് കടയ്ക്ക് തീപ്പിടിച്ചു. കമ്പ്യൂട്ടർ...