അധികാരമേറ്റ് മൂന്നാംനാളും വകുപ്പില്ലാതെ മന്ത്രിമാർ ; ഫിഷറീസ് ലീഗിന് നൽകരുതെന്നതിൽ ഉറച്ച് ലത്തീൻ സഭ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വി.ഡി സതീശൻ സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസം പിന്നിട്ടിട്ടും മന്ത്രിമാരുടെ വകുപ്പ് സംബന്ധിച്ച് തീരുമാനമായില്ല. മുഖ്യമന്ത്രിയുടെ വകുപ്പുകളിൽ ചിലതിൽ മാറ്റം വരുത്തണമെന്ന ആവശ്യം കെ.സി വേണുഗോപാല്‍ പക്ഷം മുന്നോട്ടുവെക്കുന്നതും, ഫിഷറീസ്, ഉന്നത വിദ്യാഭ്യാസം വകുപ്പുകൾ കൈമാറുന്നത് സംബന്ധിച്ച ആശയക്കുഴപ്പങ്ങളുമാണ് നിലവിലെ പ്രതിസന്ധി. എന്നാൽ ചർച്ചകൾ നടത്തിയിട്ടും ഇത് പരിഹരിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസം വിട്ടു നൽകണമെന്ന കോൺഗ്രസ് ആവശ്യത്തിനോട് ലീഗിന് എതിർപ്പില്ല. എന്നാൽ ഫിഷറീസ് ലീഗ് ഭരിക്കേണ്ടതില്ലെന്ന ചിലരുടെ നിലപാടിനോട് അവർക്ക് യോജിപ്പുമില്ല.ഇന്നെങ്കിലും വകുപ്പ് രൂപീകരണത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അതിനിടെ, നവ കേരള യാത്രയ്ക്കിടെ മുൻ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ പ്രതിഷേധക്കാരെ മർദിച്ച കേസിൽ പ്രത്യേക അന്വേഷണസംഘം ഇന്ന് ആലപ്പുഴയിൽ എത്തും. അന്വേഷണ ചുമതലയുള്ള എസ്ഐടി തലവൻ പി.ഷൗക്കത്തലിയാണ് എത്തുക. മർദനമേറ്റ നിലവിലെ ആലപ്പുഴ നിയുക്ത എംഎൽഎ കൂടിയായ എ.ഡി തോമസ്, യൂത്ത് കോൺഗ്രസ് നേതാവ് അജയ് ജുവൽ കുര്യാക്കോസ് എന്നിവരുടെ മൊഴി രേഖപ്പെടുത്താനാണ് എസ്ഐടിയുടെ ആദ്യ നീക്കം. മർദനത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകൻ ജോജിയുടെയും മൊഴി എസ്ഐടി രേഖപ്പെടുത്തും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

0
കണ്ണൂർ : വടകര കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ രണ്ടാം പ്രതിയായ ഡിവൈഎഫ്‌ഐ...

നമ്മുടെ നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ ; വിദ്യാർഥി പ്രതിഷേധത്തെ പിന്തുണച്ച് ജോജു ജോർജ്

0
ഡൽഹി : ജന്തർമന്തറിൽ നടക്കുന്ന സിജെപി പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജോജു...

ജയിലിൽ ജീവപര്യന്തം തടവുകാർക്ക് വിവാഹം ; കൊലക്കേസ് പ്രതികൾ ഇനി ജീവിത പങ്കാളികൾ

0
ജോധ്പുർ : രാജസ്ഥാനിലെ ജോധ്പുരിലുള്ള മണ്ഡോർ തുറന്ന ജയിൽ ബുധനാഴ്ച ഒരു...

ചർച്ചയ്ക്ക് സർക്കാർ തയ്യാർ ; വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയവത്കരിക്കരുത് : ജെ.പി. നദ്ദ

0
ന്യൂഡൽഹി : വിദ്യാർഥികളുടെ ആശങ്കകൾ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുതെന്ന് മുൻ ബിജെപി...