ഇന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ 50 സർവീസ് നടത്താൻ പദ്ധതിയിട്ടതായി സിവിൽ ഏവിയേഷൻ മന്ത്രാലയം

For full experience, Download our mobile application:
Get it on Google Play

ദുബൈ: പശ്ചിമേഷ്യയിലെ പ്രത്യേക സാഹചര്യത്തിൽ ഇന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ 50 സർവീസ് നടത്താൻ പദ്ധതിയിട്ടതായി സിവിൽ ഏവിയേഷൻ മന്ത്രാലയം. മാർച്ച് ഏഴിന് ഇന്ത്യൻ വിമാനക്കമ്പനികൾ 51 ഇൻബൗണ്ട് വിമാന സർവീസുകൾ മേഖലയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്നാണ് യാത്രക്കാരുടെ വിവരങ്ങൾ കാണിക്കുന്നതെന്നും അധികൃതർ പറഞ്ഞു. 8,175 യാത്രക്കാർ ഇതുവഴി സഞ്ചരിച്ചതായും വ്യക്തമാക്കി. മാർച്ച് എട്ടിന് ഇന്ത്യൻ വിമാനക്കമ്പനികളായ എയർ ഇന്ത്യ. എയർ ഇന്ത്യ എക്‌സ്പ്രസ്, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, ആകാശ എന്നിവ ദുബൈ, അബൂദബി, റാസൽഖൈമ, ഫുജൈറ, മസ്‌കത്ത്, ജിദ്ദ തുടങ്ങിയ വിമാനത്താവളങ്ങളിൽ നിന്ന് 49 ഇൻബൗണ്ട് വിമാനങ്ങൾ സർവീസ് നടത്താൻ പദ്ധതിയിട്ടിരുന്നതായും അറിയിച്ചു.

ഇന്ത്യക്കും പശ്ചിമേഷ്യക്കും ഇടയിലുള്ള വ്യോമഗതാഗതത്തെ ബാധിക്കുന്ന സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സിവിൽ ഏവിയേഷൻ മന്ത്രാലയം പറഞ്ഞു. വിമാനക്കമ്പനികളുമായും മറ്റ് പങ്കാളികളുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറിയിച്ചു. ഈ കാലയളവിൽ ടിക്കറ്റ് നിരക്കിൽ അമിത വർധന ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാൻ നിരീക്ഷണം നടത്തുന്നുണ്ടെന്നും പറഞ്ഞു. മേഖലയിലെ മറ്റ് വിമാനത്താവളങ്ങളിലെ സ്ഥിതിഗതികൾ ഇന്ത്യൻ വിമാനക്കമ്പനികൾ തുടർച്ചയായി വിലയിരുത്തുന്നുണ്ട്. ഈ സ്ഥലങ്ങളിൽ നിന്ന് കൂടുതൽ വിമാനക്കമ്പനികൾക്ക് സർവീസ് നടത്താൻ കഴിയുമെന്നാണ് പ്രതീക്ഷ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു

0
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം...

ബെം​ഗളൂരുവിൽ വീടിന് പുറത്ത് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നവരിൽ നിന്ന് ഫീസ് ഈടാക്കും

0
ബെം​ഗളൂരു: ബെംഗളൂരു ന​ഗരത്തിൽ വീടുകൾക്ക് പുറത്ത് പൊതുറോഡുകളിൽ വാഹനം പാർക്ക്...

സ്കൂളുകളിലെ അധ്യാപകർക്കും ആയമാർക്കും ‘തുല്യ ജോലിക്ക് തുല്യ വേതന തത്വം’ ; ഹർജിയിൽ കേരളത്തിന്റെ...

0
ന്യൂഡൽഹി: കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളോട് ചേർന്ന് പിടിഎകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന പ്രീ-പ്രൈമറി...

ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത് ആശുപത്രിക്കുള്ളിൽ ഗ്രൂപ്പ് ഡാൻസ്...

0
ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജിലെ സൂപ്രണ്ടും ഡോക്ടർമാരും നേഴ്സുമാരും ഡ്യൂട്ടി സമയത്ത്...