അഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഢനത്തിന് ഇരയാക്കി ; പ്രതിക്ക് അഞ്ച് വര്‍ഷം തടവും പിഴയും ശിക്ഷ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അഞ്ച് വയസ്സുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഢനത്തിന് ഇരയാക്കിയ പ്രതിക്ക് 5വര്‍ഷം തടവും 5000രൂപ പിഴയും. കോന്നി മങ്ങാരം സ്വദേശിയായ പാറയില്‍ വീട്ടില്‍ മനോജ് മാത്യുവിനെ ( 31 ) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി 5 വര്‍ഷം തടവിനും 5000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

പിഴ ഒടുക്കിയില്ലെങ്കില്‍ ഒരു മാസം കൂടുതല്‍ തടവ് അനുഭവിക്കണം.
പ്രതി പെയിന്റിഗ് തൊഴിലാളിയാണ്. ആണ്‍കുട്ടി പെയിന്റിംഗ് കാണാനായി വന്ന സമയം പ്രതി വീടിന്റെ ടെറസില്‍ വെച്ച് കുട്ടിയെ ലൈംഗിക പീഢിപ്പിക്കുകയായിരുന്നു. പ്രതിയുടെ പിടിവിട്ട് ഓടിയ കുട്ടി അമ്മയെ വിവരം അറിയിക്കുകയും തുടര്‍ന്ന് ഇരുവരും പ്രതി ജോലി ചെയ്തിരുന്ന വീട്ടിലെത്തി പ്രതിയെ തിരിച്ചറിഞ്ഞ ശേഷം കോന്നി പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

വിസ്താരവേളയില്‍ വീട്ടുടമസ്ഥനും പെയിന്റിംഗ് കോണ്‍ട്രാക്ടറും ഉള്‍പ്പെടെയുള്ള സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി. ജഡ്ജി ജയകുമാര്‍ ജോണ്‍ പോക്‌സോ ആക്ട് 9, 10 വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്ന് കണ്ട് വിധി പ്രസ്താവിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പ്രിന്‍സിപ്പല്‍ പോക്‌സോ പ്രോസിക്യൂട്ടര്‍ അഡ്വ. ജയ്‌സണ്‍ മാത്യൂസ് ഹാജരായി. കോന്നി പോലീസ് ഇന്‍സ്‌പെക്ടര്‍ ആയിരുന്ന ആര്‍.ജോസിനായിരുന്നു കേസിന്റെ അന്വേഷണ ചുമതല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളത്തിലേക്ക് എംഡിഎംഎ കടത്തുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ പിടിയിൽ

0
തിരുവനന്തപുരം: ബം​ഗളൂരുവിൽ നിന്നും കേരളത്തിലേക്ക് എംഡിഎംഎ കയറ്റി വിടുന്ന സംഘത്തിലെ മുഖ്യസൂത്രധാരൻ...

മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട് പെൺകുട്ടികൾ വിഷം കഴിച്ചു

0
ലക്ക്നൗ: ഉത്തർപ്രദേശിലെ ഭദോഹിയിൽ മാനസിക വിഷമത്തെ തുടർന്ന് ബാല്യകാല സുഹൃത്തുക്കളായ രണ്ട്...

അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ; നഷ്ടപരിഹാരം വിധിച്ച് പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷൻ

0
പത്തനംതിട്ട: അൽഫാം കഴിച്ച് ഭക്ഷ്യവിഷബാധ ഉണ്ടായ സംഭവത്തില്‍ 96,500 രൂപ നഷ്ടപരിഹാരം വിധിച്ച്...

മെസ്സി വിവാദം : സ്പോൺസറുടെ അക്കൗണ്ടിലെത്തിയത് കോടികൾ ; ജിഎസ്ടി നോട്ടീസ് നൽകും

0
തിരുവനന്തപുരം : ഫുട്ബോൾ താരം ലയണൽ മെസ്സിയെയും ടീമിനെയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി...