റിപ്പബ്ലിക് പരേഡ് : എൻ.എസ്.എസ് കോളേജിൽ നിന്ന്​ രണ്ടുപേർ

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍ പെരുന്ന എന്‍.എസ്.എസ് കോളേജില്‍ നിന്ന്​ രണ്ട് കാഡറ്റുകള്‍ പങ്കെടുക്കും. മൂന്നാംവര്‍ഷ ഫുഡ് സയന്‍സ് വിദ്യാര്‍ഥി സൗരവ് എസ്.കുമാര്‍, രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി രേവതി കൃഷ്ണ എന്നിവരാണ് പങ്കെടുക്കുന്നത്. എന്‍.സി.സി സീനിയര്‍ അണ്ടര്‍ ഓഫീസര്‍ റാങ്കിലുള്ള സൗരവ് എസ്.കുമാര്‍ തൃക്കോതമംഗലം ശാരദ ഭവനില്‍ സുനില്‍കുമാറി​ന്റെയും രേണുകയുടെയും മകനാണ്.

കോര്‍പറല്‍ റാങ്കിലുള്ള രേവതികൃഷ്ണ പള്ളിക്കത്തോട് കണ്ടത്തില്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായരുടെയും ഷൈനി മോളുടെയും മകളാണ്. ഇതിനോടകം ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്ന സംഘം ഉടന്‍ പരിശീലന ക്യാമ്പില്‍ പ്രവേശിക്കും. പ്രധാനമന്ത്രിയുടെ റാലി, സാംസ്കാരിക പരിപാടികള്‍, വി.വി.ഐ.പി സന്ദര്‍ശനം എന്നിവയില്‍ സംബന്ധിച്ച്‌ ശേഷം ഫെബ്രുവരിയിലാകും തിരിച്ചെത്തുക. അഭിമാനാര്‍ഹമായ നേട്ടം കൈവരിച്ച കാഡറ്റുകളെ പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. എസ്. സുജാത, ഐ.ക്യു.എ.സി കോഡിനേറ്റര്‍ പ്രഫ. ഡോ. എസ്. അനില്‍ കുമാര്‍, അസോസിയേറ്റ് എന്‍.സി.സി ഓഫിസര്‍ ലഫ്. പ്രഫ. ഡോ. പി. സുരേഷ് ബാബു എന്നിവര്‍ അഭിനന്ദിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാക്ഷിയാക്കി അമ്പലപ്പുഴ എംഎൽഎ ജി സുധാകരന്‍റെ കടുത്ത വിമർശനം

0
ആലപ്പുഴ: പൊതുവേദിയിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സാക്ഷിയാക്കി അമ്പലപ്പുഴ എംഎൽഎ ജി...

സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

0
തിരുവനന്തപുരം: ഇടക്കാലത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുമെന്ന് കാലാവസ്ഥാ...

വാഹന രജിസ്ട്രേഷനിൽ എറണാകുളത്തെ മറികടന്ന് തിരുവനന്തപുരം

0
തിരുവനന്തപുരം: കേരളത്തിലെ വാഹന രജിസ്ട്രേഷൻ കണക്കിൽ അവസാന നിമിഷത്തിൽ വമ്പൻ മുന്നേറ്റം....

കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്

0
മലപ്പുറം: കുറ്റിപ്പുറത്തുണ്ടായ അപകടത്തെക്കുറിച്ച് അന്വേഷണം തുടങ്ങി പോലീസ്. കുറ്റിപ്പുറത്ത് റെയിൽവേ മേൽപാലത്തിന്...