ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികയ്ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ 15 കാരന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മുംബൈ : ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികയ്ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയ 15 കാരന്‍ അറസ്റ്റില്‍. ഫെബ്രുവരി 15 നും മാര്‍ച്ച്‌ 2 നും ഇടയിലായിരുന്നു സംഭവം. വ്യാജ നമ്പരും ഇ-മെയില്‍ അഡ്രസും ഉപയോഗിച്ചാണ് വിദ്യാര്‍ത്ഥി ഓണ്‍ലൈന്‍ ക്ലാസിന് കയറിയതെന്നും പോലീസ് കണ്ടെത്തി.

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ പതിനഞ്ചുകാരന്‍ ക്ലാസ് നടക്കുന്നതിനിടയില്‍ തുടര്‍ച്ചയായി അധ്യാപികയ്ക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിക്കുകയായിരുന്നു. വ്യാജ ഐഡിയില്‍ ക്ലാസില്‍ കയറി വിദ്യാര്‍ത്ഥി അശ്ലീല പ്രദര്‍ശനം നടത്തുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. അധ്യാപികയ്ക്ക് വിദ്യാര്‍ത്ഥിയുടെ മുഖം വ്യക്തമായിരുന്നില്ല. മുഖം സ്ക്രീനില്‍ വ്യക്തമാകാതിരിക്കാനുള്ള മുന്‍കരുതലുകളും വിദ്യാര്‍ത്ഥി എടുത്തിരുന്നു. എന്നാല്‍ അധ്യാപിക എടുത്ത ഫോട്ടോ കേസ് അന്വേഷണത്തില്‍ സഹായിച്ചതായും പോലീസ് പറഞ്ഞു.

ദിവസങ്ങളോളം നഗ്നതാപ്രദര്‍ശനം തുടര്‍ന്നതോടെ അധ്യാപിക പോലീസിനെ സമീപിക്കുകയായിരുന്നു. ഐപി അഡ്രസ് മനസ്സിലാക്കിയാണ് പോലീസ് വിദ്യാര്‍ത്ഥിയെ കണ്ടെത്തിയത്. രാജസ്ഥാനിലെ ജയ്സാല്‍മേറില്‍ നിന്നാണ് വിദ്യാര്‍ത്ഥിയെ പിടികൂടിയത്. ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികയെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയത് എന്തിനാണെന്ന ചോദ്യത്തിന് തമാശയ്ക്ക് ചെയ്തതാണെന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...