കൊല്ലം പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം

For full experience, Download our mobile application:
Get it on Google Play

കൊല്ലം:  പ്രാക്കുളത്ത് വൈദ്യുതാഘാതമേറ്റ് മൂന്ന് മരണം. പ്രാക്കുളം ഗോസ്തലക്കാവിന് സമീപം വാടകയ്ക്ക് താമസിച്ചിരുന്ന ഓട്ടോ ഡ്രൈവര്‍ സന്തോഷ് (48), ഭാര്യ റംല (40), ഇവരുടെ അയല്‍വാസി ശ്യാംകുമാര്‍ (35) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച്ച രാത്രിയോടെയായിരുന്നു സംഭവം.

റംലയ്ക്കാണ് ആദ്യം വൈദ്യുതാഘാതമേറ്റത്. റംലയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഭര്‍ത്താവ് സന്തോഷിനും ഷോക്കേറ്റു. ഇരുവരുടെയും നിലവിളി കേട്ട് രക്ഷിക്കാനെത്തുമ്പോഴാണ് അയല്‍വാസിയായ ശ്യാംകുമാറും അപകടത്തില്‍പ്പെട്ടത്. വീട്ടിലെ സര്‍വീസ് വയറില്‍ നിന്നാണ് വൈദ്യുതാഘാതമേറ്റതെന്നാണ് പോലീസ് അനുമാനം. ഇലക്‌ട്രോണിക് ഉപകരണങ്ങളില്‍ നിന്ന് ഷോക്കേല്‍ക്കാനുള്ള സാധ്യതയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

 

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...