നായയുടെ കടിയേറ്റ ഒന്‍പതുകാരന്‍ പേയിളകി മരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : വളര്‍ത്തു നായയുടെ കടിയേറ്റ ഒന്‍പതുകാരന്‍ പേയിളകി മരിച്ചു. പോരുവഴി നടുവിലേമുറി ജിതിന്‍ ഭവനത്തില്‍ ഫൈസല്‍ (9) ആണ് മരിച്ചത്. കഴിഞ്ഞ മാര്‍ച്ച്‌ മാസത്തിലാണ് കുട്ടിക്ക് വീട്ടിലെ വളര്‍ത്തു നായയുടെ കടിയേറ്റത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെയാണ് കുട്ടി മരണപ്പെട്ടത്. മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുട്ടി ബന്ധുക്കളുടെ സംരക്ഷണയിലായിരുന്നു. സമീപ പ്രദേശത്ത് പേപ്പട്ടി കടിച്ച പലരും ചികില്‍സതേടിയിട്ടും വീട്ടുകാര്‍ ഇത് ഗൗരവത്തിലെടുത്തിരുന്നില്ല. കുട്ടിയെകടിച്ച നായയെയും അടിച്ചോടിച്ചുവിട്ടതായി പറയുന്നു.

ആശുപത്രിയില്‍ പോകുകയോ പ്രതിരോധ കുത്തിവെയ്പുകള്‍ എടുക്കുകയോ ചെയ്യാതിരുന്നത് ഭയം കാരണമെന്നാണ് സൂചന. ഒരാഴ്ച മുമ്പ് കുട്ടി ജലത്തോട് ഭയം കാണിച്ചതോടെയാണ് സംശയം ഉയര്‍ന്നത്. അസുഖം മൂര്‍ഛിച്ച കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജോലിക്കിടെ കാണാതായ 22കാരൻ കഴുത്തറുത്ത് മരിച്ചനിലയിൽ

0
വയനാട്: കൈനാട്ടിയിൽ 22കാരനെ കഴുത്തറുത്ത് മരിച്ചനിലയിൽ കണ്ടെത്തി. പുളിയാർമല ഉന്നതി...

സലാലയിൽ പാരാഗ്ലൈഡിംഗിനിടെ അപകടം; സഹോദരനും സഹോദരിയും മരിച്ചു

0
സലാല: ഒമാനിലെ ദോഫാർ ഗവർണറേറ്റിൽ പാരാഗ്ലൈഡിംഗിനിടെ ഉണ്ടായ അപകടത്തിൽ സഹോദരങ്ങൾ...

കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്

0
കോട്ടയം: കോട്ടയത്ത് വൻ ഗതാഗതക്കുരുക്ക് ഉണ്ടാക്കി യുവാവ്. കോട്ടയം അതിരമ്പുഴ...

ഭിന്നശേഷിക്കാർക്ക് ശബരിമലയിൽ പ്രത്യേക ദർശന സൗകര്യം സര്‍ക്കാരിന്റെ പരിഗണനയില്‍

0
പത്തനംതിട്ട : ശബരിമല മണ്ഡല - മകരവിളക്ക് കാലത്ത് ഭിന്നശേഷിക്കാർക്ക് ക്യൂ...