ചങ്ങനാശ്ശേരി : അയല്‍വാസിയുടെ വീട്ടിലെ മോട്ടര്‍ കേടാക്കിയതിന് കറുകച്ചാല്‍ വെള്ളാവൂരില്‍ ആറു വയസ്സുകാരനെ രക്ഷിതാക്കള്‍ ക്രൂരമായി മര്‍ദിച്ചതായി റിപ്പോര്‍ട്ട്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയെ ഏറ്റെടുത്ത് ആശുപത്രിയിലാക്കി. കറുകച്ചാല്‍ വെള്ളാവൂര്‍ കുളക്കോട്ടുകുന്നേല്‍ ബിജു – ജലജ ദമ്പതികളുടെ മൂത്ത കുട്ടിക്കാണ് മര്‍ദനമേറ്റത്. കുട്ടി അയല്‍വാസിയുടെ വീട്ടിലെ മോട്ടര്‍ കേടാക്കിയതായി അവര്‍ പരാതിപ്പെട്ടിരുന്നു. ഇതില്‍ കലി മൂത്ത രക്ഷിതാക്കള്‍ കുട്ടിയെ വടികൊണ്ട് അടിച്ച് അവശനാക്കി. കുട്ടിയുടെ കരച്ചില്‍കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇതു തടയുകയും തുടര്‍ന്ന് വിവരം പഞ്ചായത്തംഗത്തെയും വനിതാ ശിശുക്ഷേമ വകുപ്പ് അധികൃതരെയും അറിയിക്കുകയും ചെയ്തു. ഇന്നലെ ഇവരുടെ വീട്ടിലെത്തിയ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.
മോട്ടോര്‍ കേടാക്കിയതിന് ആറുവയസ്സുകാരന് ക്രൂര മര്‍ദ്ദനം ; കുട്ടിയെ ചൈല്‍ഡ് ലൈന്‍ ഏറ്റെടുത്തു
RECENT NEWS
Advertisment