കണ്ണൂരിൽ പതിനാറുകാരിയെ ഒരുമാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ചു ; പ്രതി പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കൊളവല്ലൂർ : ചേവായൂർ സ്വദേശിനിയായ 16-കാരിയെ ഒരുമാസത്തോളം ഒളിവിൽ താമസിപ്പിച്ച് പീഡിപ്പിച്ച സംഭവത്തിൽ പ്രതി മൈസൂരുവിൽ പിടിയിൽ. പുല്ലൂക്കരയിലെ കായിത്തീന്റപറമ്പത്ത് സുഹൈൽ (37) ആണ് പിടിയിലായത്. കണ്ണൂർ സിറ്റി പോലീസ് കമ്മിഷണറും സംഘവും കൊളവല്ലൂർ പോലീസും ചേർന്ന് നിരന്തരമായി നടത്തിയ അന്വേഷണത്തെത്തുടർന്നാണ് പ്രതി പിടിയിലായത്. തലശ്ശേരി എ.സി.ജെ.എം. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്‌ ചെയ്തു. ചെറ്റക്കണ്ടിയിലെ വാടകവീട്ടിൽ കഴിഞ്ഞ മേയ് 17 മുതൽ ജൂൺ 20 വരെയാണ് പതിനാറുകാരിയെ ഒളവിൽ പാർപ്പിച്ചത്. ചേവായൂരിൽനിന്ന്‌ കാണാതായ പെൺകുട്ടിയെ കൊളവല്ലൂർ പോലീസ് ജൂൺ 20-ന് നടത്തിയ റെയ്ഡിനിടെ ചെറ്റക്കണ്ടിയിലെ വാടകവീട്ടിൽനിന്നാണ്‌ കണ്ടെത്തിയത്.

പെൺകുട്ടിയെ വീട്ടിൽനിന്ന്‌ ഇറക്കിക്കൊണ്ടുപോയവർ ഉൾപ്പെടെ ഏഴുപേർക്കെതിരെ ചേവായൂർ പോലീസും കേസെടുത്തിരുന്നു. മേയ് 15-ന് രാത്രിയാണ് പെൺകുട്ടിയെ വീട്ടിൽനിന്ന്‌ കാണാതായത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്ത് കടത്തിക്കൊണ്ടുപോയതെന്ന് പോലീസ് തിരിച്ചറിഞ്ഞിരുന്നു. വ്യവസായിയെ തട്ടിക്കൊണ്ടുപോയി പണം കവർന്ന കേസിൽ ആന്ധ്ര പോലീസ് അന്വേഷിക്കുന്നയാൾ കൂടിയാണ് പ്രതി സുഹൈൽ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...