ഗതാഗതമന്ത്രി സഞ്ചരിച്ച വാഹനത്തിന് ഏഴ് ചലാൻ കുടിശ്ശിക ; പുകപരിശോധനാ സർട്ടിഫിക്കറ്റുമില്ല

For full experience, Download our mobile application:
Get it on Google Play

കാസർഗോഡ് : ഗതാഗതമന്ത്രി സി.പി. ജോൺ കാസർഗോഡെത്തിയപ്പോൾ ഉപയോഗിച്ച ഔദ്യോഗികവാഹനത്തിന് പുകപരിശോധനാ സർട്ടിഫിക്കറ്റില്ല. വാഹനത്തിന്റെ പേരിൽ ‘വാഹൻ’ സൈറ്റിൽ ഗതാഗതനിയമലംഘനത്തിന് പിഴയടയ്ക്കാനുള്ള ഏഴ് ചലാനും കുടിശ്ശികയായുണ്ടായിരുന്നു. വാഹനത്തിന് ഇൻഷുറൻസുണ്ടെങ്കിലും ‘പരിവാഹൻ’ സൈറ്റിൽ അപ്ഡേറ്റ് ചെയ്തിട്ടുമില്ല. ടൂറിസം വകുപ്പിനു കീഴിലുള്ള കെ.എൽ. 01 ബി.ക്യു. 0478 നമ്പറിലുള്ള ഈ വാഹനം കേരള സ്റ്റേറ്റ് 160 എന്ന ബോർഡ് വെച്ചാണ് ഓടുന്നത്. മന്ത്രി കാസർഗോഡെത്തിയപ്പോൾ ഔദ്യോഗികപരിപാടികൾക്കായാണ് വാഹനമുപയോഗിച്ചത്. പോലീസിന്റെയും മോട്ടോർവാഹനവകുപ്പിന്റെയും വാഹനങ്ങൾ ഈ വാഹനത്തിന് അകമ്പടിയായുമുണ്ടായിരുന്നു.

2023 മുതൽ 2026 വരെയുള്ളതാണ് ചലാനുകൾ. ഇതിലേറെയും ഡ്രൈവർക്ക് പുറമേ മുൻസീറ്റിലുള്ള യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ്. ടൂറിസം വകുപ്പിനു കീഴിലുള്ള വാഹനം നിലവിൽ കാസർകോട് ഗവ. ഗസ്റ്റ് ഹൗസിന്റെ പക്കലാണുള്ളത്. പുകപരിശോധനാ സർട്ടിഫിക്കറ്റിന്റെ കാലാവധി ഏപ്രിൽ ആറിന് കഴിഞ്ഞതാണ്. ഇൻഷുറൻസ് കാലാവധി മേയ് 17-ന് കഴിഞ്ഞതിനു പിന്നാലെ 18-ന് പുതുക്കിയിട്ടുണ്ട്. കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴിയാണിത് പുതുക്കിയത്. എന്നാൽ പരിവാഹൻ സൈറ്റിൽ അപ്ഡേറ്റ് ചെയ്യാത്തതിനാൽ വാഹനത്തിന്റെ നമ്പർവെച്ച് പരിശോധിക്കുമ്പോൾ ഇൻഷുറൻസില്ലെന്ന് തെറ്റിദ്ധരിക്കും.

തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഔദ്യോഗികാവശ്യത്തിന് ഓടിയിരുന്ന വാഹനം 2026 ജനുവരിയിലാണ് കാസർകോട് ഗവ. ഗസ്റ്റ് ഹൗസിന് ലഭിക്കുന്നത്. പുകപരിശോധനാ സർട്ടിഫിക്കറ്റിന് നൽകിയിട്ടുള്ള ഫോൺനമ്പർ തിരുവനന്തപുരത്തെ ഒരു ജീവനക്കാരന്റെതായിരുന്നു. അതിനാൽ ഇത് പുതുക്കുന്നതിനും തടസ്സമായി. ഇപ്പോൾ വിവാദമായതിനെത്തുടർന്ന് ജീവനക്കാരനെ അന്വേഷിച്ച് കണ്ടെത്തി ചൊവ്വാഴ്ചതന്നെ പുതുക്കി. സർക്കാർ വാഹനങ്ങളുടെ ഇൻഷുറൻസ് കേരള സംസ്ഥാന ഇൻഷുറൻസ് വകുപ്പ് വഴി പുതുക്കുന്നത് കൃത്യമായി അപ്‌ഡേറ്റ് ചെയ്യാത്തതും പ്രശ്‌നമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...