ട്രെയിന്‍ യാത്രയ്ക്കിടെ അച്ഛനും മകളും ആക്രമണത്തിന് ഇരയായ സംഭവം ; പ്രതികളിലൊരാളുടെ ഫോട്ടോ തിരിച്ചറിഞ്ഞിതായി സൂചന

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : ട്രെയിന്‍ യാത്രയ്ക്കിടെ അച്ഛനും മകളും സഹയാത്രികരുടെ ആക്രമണത്തിന് ഇരയായ സംഭവത്തില്‍ പ്രതികളെപ്പറ്റിയുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി സൂചന. ഇരിങ്ങാലക്കുട, ചാലക്കുടി ഭാഗത്തു നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്ഥിരം യാത്രക്കാരാണ് അക്രമികള്‍ എന്ന വിവരമാണു പോലീസിനു ലഭിച്ചിട്ടുള്ളത്. ഗവ.റെയില്‍വേ പോലീസിന്റെ (ജിആര്‍പി) എറണാകുളം യൂണിറ്റാണ് അന്വേഷണം നടത്തുന്നത്. റെയില്‍വേ പ്രൊട്ടക്‌ഷന്‍ ഫോഴ്സിന്റെ (ആര്‍പിഎഫ്) എറണാകുളം, തൃശൂര്‍ യൂണിറ്റുകളും അന്വേഷണവുമായി സഹകരിക്കുന്നുണ്ട്. ആക്രമണത്തിനിരയായത് 16 വയസ്സുള്ള പെണ്‍കുട്ടിയാണ്.

പ്രതികളിലൊരാളുടെ ഫോട്ടോ അച്ഛനും മകളും തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ അന്വേഷണത്തിന്റെ പുരോഗതിയെക്കുറിച്ച്‌ ഒരു വിവരവും പോലീസില്‍ നിന്നു ലഭിച്ചില്ലെന്നു പെണ്‍കുട്ടിയുടെ അച്ഛന്‍ പ്രതികരിച്ചു. ദലിതനായ തന്റെ അവസ്ഥ ഇതാണെങ്കില്‍ മറ്റുള്ളവരുടെ സ്ഥിതി എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച്‌ ഇന്നു രാവിലെ 10നു തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു.

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...

സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് റബറിൻ്റെ വില 300 രൂപ ആക്കുമെന്ന് മുഖ്യമന്ത്രി വി...