സ്ത്രീ സുരക്ഷ : പരാതികള്‍ക്കായി മലയാള സിനിമയില്‍ പുതിയ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ക്കായി മലയാള സിനിമയില്‍ പുതിയ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. മലയാള സിനിമയിലെ ഒമ്പത് സംഘടനകളില്‍ നിന്ന് മൂന്ന് വീതം പ്രതിനിധികളോടെയാണ് സമിതി രൂപീകരിച്ചത്. 29 അംഗ സമിതിയില്‍ പുറത്തുനിന്നുള്ള രണ്ട് അഭിഭാഷകരും ഉണ്ട്.

27 സിനിമാ പ്രതിനിധികളില്‍ ഏഴുപേര്‍ സ്ത്രീകളാണ്. അഭിനേതാക്കളുടെ കൂട്ടായ്മയായ ‘അമ്മ’യുടെ പ്രതിനിധികളാണ് ദേവിചന്ദന, സുരേഷ് കൃഷ്ണ, ബാബുരാജ് എന്നിവര്‍. വിമന്‍ ഇന്‍ സിനിമ കളക്ടീവിനെ പ്രതിനിധീകരിച്ച്‌ സജിത മഠത്തില്‍, ദിവ്യ ഗോപിനാഥ്, ജോളി ചിറയത്ത് എന്നിവരാണ് സമിതിയിലുള്ളത്. റാണി ശരണ്‍ (പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍), സിജി തോമസ് നോബല്‍ (ഫെഫ്ക), അപര്‍ണ രാജീവ് (മാക്ട) എന്നിവരാണ് പുതിയ പാനലിലെ മറ്റ് വനിതാ പ്രതിനിധികള്‍.

ഫിലിം ചേംബര്‍ ചെയര്‍മാനായി രൂപീകരിച്ച സമിതിക്ക് അംഗ സംഘടനകളിലെ ആഭ്യന്തര പരാതി പരിഹാര സമിതികളുടെ (ഐസിസി) പ്രവര്‍ത്തനം നിരീക്ഷിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ഉത്തരവാദിത്തമുണ്ട്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ പി.സതീദേവി, ഫിലിം ചേംബര്‍ പ്രസിഡന്റ് ജി.സുരേഷ് കുമാര്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഫെഫ്ക, അമ്മ, മാക്ട, ഫിയോക്ക്, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍, വിമന്‍ ഇന്‍ സിനിമ കളക്ടീവ്, കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്‍, ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് കര്‍ഷകര്‍ക്ക് ധനസഹായം നല്‍കും

0
തിരുവനന്തപുരം : സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് കൃഷിത്തോട്ടങ്ങളുടെ പുനരുദ്ധാരണത്തിന് ധനസഹായം...

ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്‍ കാവിൽ ചിങ്ങപ്പിറവിക്ക് നെൽക്കതിരുകൾ പ്രസാദമായി നൽകി

0
കോന്നി : ചിങ്ങപ്പിറവിയോടനുബന്ധിച്ച് കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂന്‍ കാവിൽ...

ജര്‍മ്മന്‍ താരം ജമാല്‍ മുസിയാല മൈതാനത്ത് കുഴഞ്ഞുവീണു

0
മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിന്റെ യുവതാരം ജമാല്‍ മുസിയാല സൗഹൃദ മത്സരത്തിനിടെ...

വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ ബേബി

0
ഡൽഹി: വന്ദേമാതര വിവാദത്തിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്ക് പിന്തുണയുമായി എം.എ...