പോലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല ; അയല്‍വാസി യുവാവിന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: അയല്‍വാസിയായ യുവാവിന്റെ ശല്യം സഹിക്കാനാവാതെ പെണ്‍കുട്ടി ആത്മഹത്യക്ക്  ശ്രമിച്ചു. മലപ്പുറം ചങ്ങരംകുളത്ത് ആണ് സംഭവം . പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ ആണ് അയല്‍വാസിയായ യുവാവ് നിരന്തരം പെണ്‍കുട്ടിയെ ഉപദ്രവിച്ചത് . പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ചങ്ങരംകുളം കോക്കൂര്‍ സ്വദേശി ജുനൈദ് എന്ന യുവാവിനെതിരെയാണ് പെണ്‍കുട്ടിയുടെ പരാതി . ജുനൈദ് നിരന്തരം പ്രണയാഭ്യര്‍ത്ഥന നടത്തുകയാണെന്നും നിരസിച്ചതിന്റെ പേരില്‍ പല തവണ ശാരീരികമായും മാനസികമായും അക്രമിക്കുകയാണെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു . ഇയാള്‍ക്കെതിരെ നേരത്തെ ചങ്ങരംകുളം പോലീസില്‍ പരാതി നല്‍കിയിരുന്നു .

വിവാഹ ആലോചനകള്‍ മുടക്കുന്നതും ഇയാളുടെ ശീലമാണ് . കേസില്‍ യുവാവിനെ അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും ജാമ്യത്തിലിറങ്ങി വീണ്ടും ആക്രമണം തുടരുകയാണെന്ന് പെണ്‍കുട്ടി പറയുന്നു . ഇന്നലെ വീട്ടിലെത്തിയ യുവാവ് പെണ്‍കുട്ടിയെ കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും വിവാഹത്തിന് സമ്മതമാണെന്ന് മൊബൈല്‍ ഫോണില്‍ റിക്കോര്‍ഡ് ചെയ്തതായും തുടര്‍ന്ന് ഫോണ്‍ ഇയാള്‍ കൊണ്ടുപോവുകയും ചെയ്തുവെന്നും പെണ്‍കുട്ടി പറഞ്ഞു.

ഭീഷണിയും മാനസിക പ്രയാസവും സഹിക്കാന്‍ കഴിയാതെ വന്നതോടെ ഇന്നലെ പുലര്‍ച്ചെയാണ് പെണ്‍കുട്ടി കൈയിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടിയുടെ പരാതിയില്‍ ജുനൈദിനെതിരെ ചങ്ങരംകുളം പോലീസ് കേസെടുത്തിട്ടുണ്ട് . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതിന്റെ പേരില്‍ ജുനൈദിനെതിരെ പോക്‌സോ കേസും ചങ്ങരംകുളം പോലീസ്‌ സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...