ലോക്ക്ഡൗണിന് ശേഷം പാസഞ്ചര്‍ ട്രെയിനുകളില്‍ ചിലത് നിര്‍ത്തലാക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: ലോക്ക് ഡൗണിന് ശേഷം വീണ്ടും ഓടിത്തുടങ്ങുമ്പോള്‍ ലാഭകരമല്ലാത്ത ട്രെയിനുകള്‍ പുനഃരാരംഭിക്കില്ല. അത്യാവശ്യമായ യാത്രാവണ്ടികള്‍ മാത്രം ഓടിക്കാനും അധികം കിട്ടുന്ന സമയം ചരക്ക് ട്രെയിനുകള്‍ക്ക് നല്‍കാനുമാണ് റെയില്‍വേയുടെ നീക്കം.

വളരെ ഹ്രസ്വവും ഏറെ ദീര്‍ഘവുമായ ട്രെയിനുകളെ നിരുത്സാഹപ്പെടുത്തും. ആളുകള്‍ ഹ്രസ്വയാത്രയ്ക്ക് ബസും ദീര്‍ഘയാത്രയ്ക്ക് വിമാനവുമാണ് ആശ്രയിക്കുന്നത്. ഒരു രാത്രിയോ പകലോ നീളുന്ന ഇന്റര്‍സിറ്റി എക്സ്‌ പ്രസ്സ് ട്രെയിനുകള്‍ക്കായിരിക്കും ഇനി മുന്‍ഗണന നല്‍കുക. ലോക്ക്ഡൗണ്‍ കാലത്ത് ട്രെയിന്‍ ഓട്ടം നിര്‍ത്തിയപ്പോള്‍ റെയില്‍വേ നടത്തിയ പഠനത്തിലാണ് ചരക്ക് കടത്തിന് പ്രാമുഖ്യം നല്‍കാന്‍ നിര്‍ദേശമുള്ളത്. തിരക്കുള്ള സമയത്ത് യാത്രാ നിരക്ക് ഉയര്‍ന്ന സുവിധ സ്‌പെഷ്യല്‍ ഓടിക്കും. യാത്രാ ട്രെയിനുകള്‍ കുറയുമ്പോള്‍ നഷ്ടം കുറയുമെന്നും ഇതുവരെ ചരക്ക് കടത്തിന്റെ നിരക്ക് കുറക്കാമെന്നും  വിലയിരുത്തപ്പെടുന്നു.

മാത്രമല്ല ഗുഡ്‌സ് ട്രെയിനുകള്‍ക്ക് സമയക്ലിപ്തത പാലിക്കാനും സാധിക്കും. മരുന്നുകളും ഭക്ഷണ പദാര്‍ഥങ്ങളും ട്രെയിനില്‍ തന്നെ രാജ്യം മുഴുവന്‍ എത്തിക്കാനാവും. ഇത് സാമ്പത്തികമായി വലിയ നേട്ടമുണ്ടാക്കുമെന്നും റെയില്‍വേ കണക്ക് കൂട്ടുന്നു. റിപ്പോര്‍ട്ട് നടപ്പിലാക്കിയാല്‍ പാസഞ്ചര്‍ ട്രെയിനുകളില്‍ ചിലത് ഓട്ടം നിര്‍ത്തിയേക്കും. കായംകുളം – എറണാകുളം, തൃശൂര്‍ – ഗുരുവായൂര്‍ പാസഞ്ചറുകള്‍ പോലുള്ളവ വന്‍ നഷ്ടത്തിലാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...