പ്രായൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി ; യുവാവിനെയും കുട്ടിയെയും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് പിടികൂടി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : പ്രായൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തിക്കൊണ്ടു പോയി യുവാവിനെയും കുട്ടിയെയും കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് പിടികൂടി. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് യുവാവ് പെണ്കുട്ടിയെ പരിചയപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടത്തികൊണ്ടുപോയ യുവാവിനെ സിസി ടിവി ദൃശ്യങ്ങളുടേയും സൈബര്‍ സെല്ലിന്റേയും സഹായത്തോടെയാണ് പ്രതിയേയും പെണ്‍കുട്ടിയേയും പോലീസ് കണ്ടെത്തിയത്.

തിങ്കളാഴ്ച വൈകിട്ട് നാലുമണിക്കാണ് സ്‌കൂള്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് പന്തീരാങ്കാവ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതിപ്പെട്ടത്. തൊട്ടുപിന്നാലെ നഗരത്തിലെ മുഴുവന്‍ സിസി ടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് റയില്‍വേ സ്റ്റേഷനിലെ നാല്‍പതോളം സി.സി ടിവി ക്യാമറകള്‍ പരതിയത്. ഇതിലൊന്നില്‍ പെണ്‍കുട്ടി ഒരാള്‍ക്കൊപ്പം നടന്നുപോകുന്നതിന്റേയും കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുക്കുന്നതിന്റേയും ദൃശ്യം കിട്ടി.

ടിക്കറ്റെടുത്ത സമയം വച്ച് കൗണ്ടറില്‍ പരിശോധിച്ചപ്പോള്‍ ഇരുവരും പോയത് കൊല്ലത്തേക്കുള്ള ട്രെയിനില്‍. പന്തീരാങ്കാവ് പോലീസ് വിവരം അറിയിച്ചതിന്റ അടിസ്ഥാനത്തില്‍ റയില്‍വേ പോലീസ് കൊല്ലത്ത് ട്രെയിന്‍ പരിശോധിച്ചെങ്കിലും ഇവര്‍ ബുക്ക് ചെയ്ത സീറ്റില്‍ കോഴിക്കോട് നിന്ന് ആരും കയറിയിട്ടില്ലെന്ന് കണ്ടെത്തി. ഇതോടെ അന്വേഷണം വഴിമുട്ടി. എന്നാല്‍ തോറ്റ് പിന്‍മാറാതിരുന്ന പോലീസ് ടിക്കറ്റ് കൗണ്ടറില്‍ കൊടുത്ത വിവരങ്ങള്‍ ശേഖരിച്ചു.

ഫോണ്‍ നമ്പരില്ല, അജാസെന്ന് പേര് മാത്രം. ഇതേ പേരുളളവരെ ഫെയ്‌സ് ബുക്കില്‍ അന്വേഷിച്ചു. അതിലെ ഫോണ്‍നമ്പര്‍ സൈബര്‍ സെല്ലിന്റ സഹായത്തോടെ പരിശോധിച്ചപ്പോള്‍ ഒരെണ്ണത്തിന്റ ലൊക്കേഷന്‍ കൊട്ടാരക്കരയെന്ന് കണ്ടെത്തി. ഇതോടെ ചടയമംഗലം പോലീസ് കൊട്ടാരക്കരയില്‍ നിന്ന് തിരിച്ചിട്ടുള്ള മൂന്ന് സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ രാത്രി വഴിയില്‍ തടഞ്ഞ് നിര്‍ത്തി പരിശോധിച്ചു. ഇതിലൊന്നില്‍ നിന്നാണ് കണ്ണൂര്‍ സ്വദേശിയായ അജാസിനെയും പെണ്‍കുട്ടിയേയും കണ്ടെത്തിയത്. പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാള്‍ ആശയവിനിമയം നടത്തിയതും ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...