പതിനാലുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച്‌ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. വള്ളംകുളം തിരുവാമനപുരം നെടുംതറയില്‍ ഷാബിന്‍ ബിനു ജോര്‍ജി(19)നെയാണ് കീഴ്‌വായ്പ്പൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലാണ് പെണ്‍കുട്ടിയുമായി യുവാവ് സാമൂഹിക മാധ്യമം വഴി പരിചയത്തിലാവുന്നത്. പിന്നീട് പ്രണയം നടിച്ച്‌ വശത്താക്കി. സൗഹൃദം പ്രണയമായപ്പോള്‍ ഡിസംബര്‍ 14 ന് പകല്‍ 11. 30 ന് കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചുകയറി കിടപ്പുമുറിയില്‍ വെച്ച്‌ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.

സ്‌റ്റേഷനില്‍ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് ഇന്‍സ്‌പെക്ടറുടെ നിര്‍ദേശപ്രകാരം എസ്.സി.പി.ഓ ഷെറീന അഹമ്മദ് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് ഇന്നലെ പുലര്‍ച്ചെ തിരുവാമനപുരത്തുനിന്നും പ്രതിയെ പിടികൂടുകയായിരുന്നു. കുട്ടിയുടെ മൊഴി തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മാജിസ്‌ട്രേറ്റ് കോടതി രേഖപ്പെടുത്തിയിട്ടുണ്ട്.

പെണ്‍കുട്ടിയെയും പ്രതിയെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ എസ് ഐ ആദര്‍ശ്, എ എസ് ഐമാരായ പ്രസാദ്, ഉണ്ണികൃഷ്ണന്‍, അജു കെ അലി, എസ് സി പി ഓമാരായ അന്‍സിം, ഷെരീഫ്, സി പി ഓ വരുണ്‍ എന്നിവരും പങ്കെടുത്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കെ.എസ്.കെ.ടി.യു വിന്റെ നേതൃത്വത്തിൽ ചിറ്റാര്‍ വില്ലേജ് ഓഫീസ് ഉപരോധിച്ചു

0
ചിറ്റാർ : ക്ഷേമ പെൻഷൻ ഔദാര്യമല്ല അവകാശമാണ് എന്ന മുദ്രാവാക്യമുയർത്തി കെ.എസ്.കെ.ടി.യു...

ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക് ജീവനക്കാരൻ ജീവനൊടുക്കി

0
ലഖ്നൗ: ബാങ്ക് ജീവനക്കാരിയായ ഭാര്യയെയും സഹോദരിയെയും വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം ബാങ്ക്...

ആരോഗ്യത്തോടെ ഓണം : പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കും

0
പത്തനംതിട്ട : ഓണക്കാലത്ത് പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതിനും ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനും...

കോട്ടയത്ത് ഭർതൃവീട്ടിലെ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

0
കോട്ടയം: കോട്ടയത്ത് ഭർതൃവീട്ടിൽ യുവതി തൂങ്ങിമരിച്ചതിൽ ദുരൂഹത ആരോപിച്ച് കുടുംബം. പെരുമ്പാവൂർ...