ഭാര്യാപിതാവ് മരിച്ച വിവരം അറിഞ്ഞ മരുമകന്‍ കുഴഞ്ഞു വീണു മരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഭാര്യാപിതാവ് മരിച്ച വിവരം അറിഞ്ഞ മകളുടെ ഭര്‍ത്താവ് കുഴഞ്ഞു വീണു മരിച്ചു. ഭാര്യാപിതാവ് മരിച്ച വിവരം അറിഞ്ഞ് പഞ്ചാബില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച മരുമകന്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞു വീണു മരിച്ചു. മരുമകന്‍ പന്തളം തോന്നല്ലൂര്‍ വടക്കേനലു തുണ്ടിയില്‍ പരേതനായ രാഘവന്‍ പിളളയുടെയും ജാനകിയമ്മയുടെയും മകന്‍ ആര്‍.സതീഷ് കുമാര്‍ (55-ആണ് കുഴഞ്ഞു വീണു മരിച്ചത്.

ഭാര്യാപിതാവ് ആറന്മുള ദീപാലയത്തില്‍ കെ.ആര്‍.രവീന്ദ്രന്‍ നായരുടെ
( ജില്ലാ സഹകരണ ബാങ്ക് റിട്ട.എക്‌സിക്യൂട്ടീവ് ഓഫീസര്‍ 70) മരണവാര്‍ത്തയറിഞ്ഞ് നാട്ടിലേക്ക് മടങ്ങും വഴിയാണ് സതീഷിന്റെ മരണം. ഡല്‍ഹിയിലെത്തി വിമാനത്തില്‍ നാട്ടിലേക്ക് വരാന്‍ വേണ്ടി ലുധിയാന റെയിവേ സ്‌റ്റേഷനില്‍ എത്തിയപ്പോഴാണ് അസുഖം ഉണ്ടായത്. ഒപ്പമുണ്ടായിരുന്ന അയല്‍വാസികളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. രണ്ടു പേരുടെയും സംസ്‌കാരം ശനിയാഴ്ച ഉച്ച കഴിഞ്ഞ് രണ്ടിന് നടക്കും.

രവീന്ദ്രന്‍ നായരുടെ മൂത്തമകള്‍ ദീപയുടെ ഭര്‍ത്താവാണ് സതീഷ് കുമാര്‍. ആറന്മുളയിലെ കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യമായിരുന്നു രവീന്ദ്രന്‍ നായര്‍. രാധാമണി ആണ് ഭാര്യ. മക്കള്‍: ദീപാ സതീഷ്, ദീപേഷ് കുമാര്‍. മരുമക്കള്‍: രാജലക്ഷ്മി പരേതനായ ആര്‍.സതീഷ് കുമാര്‍. സതീഷ്‌കുമാറിന്റെ മക്കള്‍: അശ്വതി എസ്.നായര്‍, ഐശ്വര്യ എസ്. നായര്‍.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അഞ്ചാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് കഠിനതടവും 1,36,000 രൂപ പിഴയും

0
അടൂർ : അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക്...

റാന്നി താലൂക്ക് ഓണം ഫെയറിന് തുടക്കമായി : പഴകുളം മധു എം.എല്‍.എ ഉദ്ഘാടനം ചെയ്തു

0
റാന്നി : സപ്ലൈക്കോയുടെ ആഭിമുഖ്യത്തിൽ നടന്ന റാന്നി താലൂക്ക് ഓണം ഫെയർ...

കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു

0
കണ്ണൂർ: കണ്ണൂർ മാലൂരിലെ ജനവാസമേഖലയിൽ നിന്ന് പിടികൂടിയ പുലി ചത്തു. പന്നിക്കെണിയിൽ...

ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി

0
ന്യൂഡൽഹി: ജന്തർ മന്തറിൽ സമരം ചെയ്ത വിദ്യാർഥികൾക്കെതിരായ പോലീസ് നടപടിയിൽ ഉന്നതാധികാര...