പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം കഴക്കൂട്ടത്ത് പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവിനെ പിടികൂടി. മുട്ടത്തറ സ്വദേശി അഖ്‌നേഷിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. സമൂഹമാധ്യമം വഴി പെണ്‍കുട്ടിയെ പരിചയപ്പെട്ടതിന് ശേഷം സൗഹൃദം സ്ഥാപിച്ചു പീഡിപ്പിച്ചുവെന്നാണ് പരാതി.

കഴക്കൂട്ടം കുളത്തൂര്‍ സ്വദേശിനിയായ പതിനാറുകാരിയെ കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ പല പ്രാവശ്യം പീഡിപ്പിച്ചതായാണ് വിവരം. ചൈല്‍ഡ് ലൈനിന്റെ നിര്‍ദേശ പ്രകാരമാണ് കഴക്കൂട്ടം പോലീസ് പോക്‌സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

പിന്നാലെ മുട്ടത്തറ സ്വദേശി അഖ്‌നേഷ് അശോകന്‍ ഒളിവില്‍ പോയി. തുടര്‍ന്ന് ഇന്ന് പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമ്മുമ്മയോടൊപ്പം താമസിച്ചു വരികയായിരുന്ന പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴിയാണ് അഖ്‌നേഷ് പരിചയപ്പെടുന്നത്.

തുടര്‍ന്ന് വീട്ടിലെത്തി പല തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് പോലീസിന് നല്‍കിയിരിക്കുന്ന പരാതി. ഇയാള്‍ മൂന്ന് മാസം മുമ്പ് വിവാഹിതനായെന്നും പോലീസ് സ്ഥിരീകരിക്കുന്നുണ്ട്. ആറ് മാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ അഭയ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി ഉടന്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കഴക്കൂട്ടം പോലീസ് പറഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോന്നി–അച്ചൻകോവിൽ–തെങ്കാശി–രാജപാളയം വനപാത യാഥാർത്ഥ്യമാക്കണം : അടൂര്‍  എം.എൽ.എ  അഡ്വ സി.വി. ശാന്തകുമാർ

0
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവ്–അച്ചൻകോവിൽ വഴി തെങ്കാശി–രാജപാളയം വനപാത...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...

ഇടുക്കിയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി

0
ഇടുക്കി: ശാന്തൻപാറയിൽ ലഹരി വില്പന നടത്തിയ കട പൊളിച്ചു നീക്കി. ഈശ്വരൻ...

കാർഷിക മേഖലയുടെ വികസനത്തിനും കർഷകക്ഷേമത്തിനുമായി കേന്ദ്രപദ്ധതികൾ ക്രിയാത്മകമായി നടപ്പിലാക്കിയത് നരേന്ദ്ര മോദി...

0
പത്തനംതിട്ട: മണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും കാർഷികോൽപാദനം സുസ്ഥിരമാക്കുകയും ചെയ്യുന്നതിന് സംയോജിത വളപ്രയോഗം...