പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

കാസര്‍കോട് : ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുള്‍ അസീസ്, സുബ്ബ, സുര്‍ള സ്വദേശി വാസുദേവ ഘെട്ടി എന്നിവരാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.

ഇനിയും ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം 26നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസിലെ പ്രതികളിലൊരാളായ അബ്ബാസ് പെണ്‍കുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തില്‍വെച്ച്‌ പീഡിപ്പിക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

പെണ്‍കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് കൂടുതല്‍പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന വിവരം പുറത്തുവന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയില്‍നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തി കൂടുതല്‍ പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. പതിമൂന്നുകാരിയിപ്പോള്‍ ശിശുസംരക്ഷണ സമിതിയുടെ സംരക്ഷണയിലാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സുപ്രിംകോടതിയിൽ കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം വിളിക്കുകയും പേപ്പറുകൾ വലിച്ചെറിയുകയും ചെയ്തു

0
ഡൽഹി: സുപ്രിംകോടതിയിൽ നാടകീയ രംഗങ്ങൾ. കേസ് പരിഗണിക്കുന്നതിനിടെ ഹർജിക്കാരൻ ജസ്റ്റിസിനെ അസഭ്യം...

പന്തളം കുളനടയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു ; കാര്‍ പൂര്‍ണമായി കത്തി നശിച്ചു

0
പന്തളം : പന്തളം എം.സി റോഡില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചതിനെ തുടര്‍ന്ന്...

ഒന്നിലധികം വോട്ടർ ഐഡി ; നടൻ പ്രകാശ് രാജിന് ഉപാധികളോടെ ജാമ്യം

0
ചെന്നൈ: ഒന്നിലധികം വോട്ടർ ഐഡി കൈവശം വെച്ചെന്ന് പരാതിയിൽ‌ നടൻ പ്രകാശ്...

ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച് ദേവസ്വം ബോർഡ് പ്രസിഡന്റ്...

0
തിരുവനന്തപുരം: ശബരിമല തീർത്ഥാടനം കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ വിപുലമായ പരിഷ്കാരങ്ങൾ പ്രഖ്യാപിച്ച്...