Wednesday, April 24, 2024 6:52 pm

ബക്രീദ് ആഘോഷത്തിന് കോവിഡ് നിന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ വിഷയത്തില്‍ സംസ്ഥാന സര്‍കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബക്രീദ് ആഘോഷത്തിന് കോവിഡ് നിന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ വിഷയത്തില്‍ സംസ്ഥാന സര്‍കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ഇക്കാര്യത്തില്‍ മറുപടി നല്‍കാന്‍ സമയം വേണമെന്ന കേരള സര്‍കാരിന്റെ അഭ്യര്‍ഥന സുപ്രീം കോടതി അംഗീകരിച്ചില്ല. സംസ്ഥാനം തിങ്കളാഴ്ച തന്നെ മറുപടി നല്‍കണമെന്ന് കോടതി തീര്‍ത്തുപറഞ്ഞു.

ലോക്ക്ഡൗണ്‍ ഇളവ് ഇപ്പോള്‍ തന്നെ ആരംഭിച്ചു കഴിഞ്ഞു. മൂന്ന് ദിവസത്തേയ്ക്കാണ് ഇളവ്. അതിനാല്‍ കൂടുതല്‍ സമയം നല്‍കാന്‍ സാധിക്കില്ലെന്നും തിങ്കളാഴ്ച തന്നെ വിശദീകരണം നല്‍കണമെന്നും സുപ്രീംകോടതി സംസ്ഥാന സര്‍കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ബക്രീദുമായി ബന്ധപ്പെട്ട് മതപരമായ ചടങ്ങുകള്‍ നടത്തുന്നതിന് കൂടുതല്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്ന് സംസ്ഥാന സര്‍കാര്‍ അറിയിച്ചു. ഏതാനും കടകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും മാത്രമാണ് ഇളവ് നല്‍കിയത്.

കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് ഇളവ് അനുവദിച്ചത്. ഇത് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നുണ്ട് എന്നും സംസ്ഥാന സര്‍കാര്‍ കോടതിയെ ധരിപ്പിച്ചു. തുടര്‍ന്ന് ചൊവ്വാഴ്ച ആദ്യത്തെ കേസായി പരിഗണിക്കുമെന്ന് പറഞ്ഞ് കോടതി ഹര്‍ജി മാറ്റി. കേസ് പരിഗണിക്കുന്ന വേളയില്‍ ജീവിക്കാനുള്ള അവകാശത്തിന് മുകളിലല്ല മതപരമായ അവകാശങ്ങളെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായുള്ള ബഞ്ച് നിരീക്ഷിച്ചിരുന്നു.

ഡെല്‍ഹി മലയാളിയായ പി.കെ.ഡി നമ്പ്യാരാണ് ഇളവ് നല്‍കിയത് ചോദ്യം ചെയ്ത് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ചൊവ്വാഴ്ച രാവിലെ ആദ്യത്തെ കേസായി ജസ്റ്റിസ് ആര്‍ എഫ് നരിമാന്‍ അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും. കഴിഞ്ഞ ദിവസമാണ് ബക്രീദ് പ്രമാണിച്ച്‌ സംസ്ഥാന സര്‍കാര്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസത്തെ ഇളവ് അനുവദിച്ചത്.

ഇത്തരം നടപടികളിലൂടെ സര്‍കാര്‍ പൗരന്മാരുടെ ജീവിതവുമായി കളിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഈ ഗുരുതരമായ സാഹചര്യത്തില്‍ നിരപരാധികളായ പൗരന്മാരുടെ ആരോഗ്യവും ജീവിതവും ത്യജിക്കാന്‍ കേരള സര്‍കാര്‍ തയാറാണ്’ എന്ന് ഹര്‍ജിക്കാരന്‍ പി.കെ.ഡി നമ്പ്യാര്‍ക്കുവേണ്ടി ഹാജരായ അഭിഭാഷക പ്രീതി സിങ് പറഞ്ഞു.

ആരോഗ്യ വിദഗ്ധരുമായി ആലോചിക്കാതെയാണ് തീരുമാനമെടുത്തതെന്നും കേരളത്തിലും മഹാരാഷ്ട്രയിലും വര്‍ധിച്ചുവരുന്ന കോവിഡ് കേസുകളുടെ എണ്ണം കണക്കിലെടുത്ത് പ്രധാനമന്ത്രി ജാഗ്രത പാലിക്കണമെന്ന് ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് കേരള സര്‍കാര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നും ഹര്‍ജിയില്‍ പറയുന്നു. സുപ്രീം കോടതിയുടെ വിമര്‍ശനത്തെ തുടര്‍ന്ന് കന്‍വാര്‍ യാത്ര ഉത്തര്‍പ്രദേശ് സര്‍കാര്‍ റദ്ദാക്കിയിരുന്നു. സമാനമായി ഒരു മത ആഘോഷത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യുന്ന കേരളത്തില്‍ ഇളവുകള്‍ നല്‍കുന്നതില്‍ ഇടപെടണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു, പലയിടത്തും സംഘര്‍ഷം ; പരസ്യപ്രചാരണത്തിന് കൊടിയിറക്കം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള...

കോന്നിയിൽ ആവേശക്കടലിരമ്പം ; കൊടും ചൂടിന് മേലെ കൊട്ടിക്കലാശം

0
കോന്നി : കടുത്ത ചൂടിലും കോന്നിയിൽ കൊട്ടികലാശം മുറുക്കി മുന്നണികൾ. മൂന്ന്...

കൂറ് മാറാനും ഒറ്റുകൊടുക്കാനും മടിയില്ലാത്ത എത്ര സ്ഥാനാ‍ർത്ഥികളുണ്ട് കോൺഗ്രസിൽ? തുറന്നടിച്ച് പിണറായി

0
തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യപ്രചാരണം തീരാൻ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുകൊണ്ട്...

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമെന്ന് എം എം ഹസന്‍

0
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു ഡി എഫിന് അനുകൂലമായ തരംഗമെന്ന്...