വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : വര്‍ക്കലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. ഇടവ പാറയില്‍ മൂടില്ലാവിള സുഗന്ധാലയം വീട്ടില്‍ കണ്ണന്‍ എന്ന് വിളിക്കുന്ന രഞ്ജിത്ത്.എസ് (21) ആണ് അറസ്റ്റിലായത്. 10ല്‍ പഠിക്കുന്ന പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. വയറുവേദനയുമായി പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന് അറിയുന്നത്. ആശുപത്രി അധികൃതരാണ് പോലീസിനെ വിവരമറിയിച്ചത്.

8-ാം ക്ലാസ് മുതല്‍ പെണ്‍കുട്ടിയുമായി പ്രതി പ്രണയത്തിലായിരുന്നു. വര്‍ക്കല ഡി.വൈ.എസ്‌.പി പി.നിയാസ്, വര്‍ക്കല എസ്‌.എച്ച്‌.ഒ സനോജ്.എസ് എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിറവത്തെ ആറ്റുതീരം പാര്‍ക്ക് മുവാറ്റുപുഴയാറിലേക്ക് ഇടിഞ്ഞ് താഴ്‌ന്നു ; ഒഴിവായത് വൻ ദുരന്തം

0
കൊച്ചി: എറണാകുളം പിറവത്ത് പാർക്ക് ഇടിഞ്ഞ് താണു. പാഴൂർ ആറ്റുതീരം പാർക്കാണ് മൂവാറ്റുപുഴയാറിലേക്ക്...

കോന്നി സ്വദേശി ആശിഷ് ജോസഫ് മാത്യു യു.കെയിലെ ടൗൺ കൗൺസിലര്‍

0
​യു.കെ : യു.കെയിലെ ടൗൺ കൗൺസിലര്‍ പദവിയിലേക്ക് പത്തനംതിട്ട സ്വദേശിയെ തെരഞ്ഞടുത്തു....

കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി

0
കണ്ണൂർ: കണ്ണൂരിൽ യുവതിയെ ഭർത്താവ് തീ കൊളുത്തി. കരിവെള്ളൂർ കൂക്കാനത്ത്...

നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപെട്ടു ; ബൈക്ക് യാത്രികന് ദാരുണാന്ത്യം

0
വെഞ്ഞാറമൂട് : പനവൂർ -ചുള്ളാളം മുസ്ലിം പള്ളിക്ക് സമീപത്ത് ടിപ്പറും ബൈക്കും...