സ്വപ്നയ്ക്ക് വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കി നൽകിയയാളെ തലസ്ഥാനത്തെത്തിച്ചു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചു നല്‍കിയ കേസില്‍ അറസ്റ്റിലായ അമൃത്‌സര്‍ സ്വദേശി സച്ചിന്‍ ദാസിനെ കേരളത്തിലെത്തിച്ചു. പഞ്ചാബില്‍നിന്നു അറസ്റ്റ് ചെയ്ത ഇയാളെ തിരുവനന്തപുരത്തെത്തിച്ച്‌ കോടതിയില്‍ ഹാജരാക്കി. ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിനായി മൂന്നു ദിവസത്തെ കസ്റ്റഡിയാവശ്യപ്പെട്ട് അന്വേഷണസംഘം വെള്ളിയാഴ്ച കോടതിയെ സമീപിക്കും.

പിടിയിലാകുമ്പോള്‍ ഇയാളില്‍നിന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍, വ്യാജമായി തയ്യാറാക്കിയ ഡ്രൈവിങ്‌ ലൈസന്‍സുകള്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവ പോലീസ് കണ്ടെടുത്തിരുന്നു. ആറു മാസംകൊണ്ട് ബിരുദം ലഭിക്കുമെന്ന പരസ്യം നല്‍കി വന്‍ തുക വാങ്ങി വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്നതാണ് ഇയാളുടെ രീതി. മഹാരാഷ്ട്രയിലെ ബാബാ സാഹേബ് അംബേദ്കര്‍ സര്‍വകലാശാലയുടെ ബി.കോം. സര്‍ട്ടിഫിക്കറ്റായിരുന്നു സ്വപ്നാ സുരേഷിനു നിര്‍മിച്ചുനല്‍കിയത്. ഒരു ലക്ഷം രൂപ ഈടാക്കിയെന്നാണ് വിവരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതി ; സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

0
ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപി...

വൈസ് ചാൻസലർക്ക് ശവമഞ്ചം : ഇത്തരം പ്രവണതകൾ അനുവദിക്കാൻ കഴിയില്ല, കർശന നടപടിയുണ്ടാകും...

0
തിരുവനന്തപുരം : കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതിഷേധത്തിന്റെ ഭാഗമായി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും വർധനവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...

ദേശീയപാതയോരത്തെ ദൂരപരിധി : അവകാശ സംരക്ഷണത്തിന് സുപ്രീം കോടതിയെ സമീപിച്ച് ചാവക്കാട് സ്വദേശിനി

0
ന്യൂഡൽഹി : ദേശീയപാതയോര അപകടങ്ങൾക്ക് പരിഹാരം കാണുന്നതിനായി നിർമാണങ്ങൾക്ക് സുപ്രീംകോടതി പുറപ്പെടുവിച്ച...