വിഴിഞ്ഞം സമരത്തിനെതിരെ കേന്ദ്ര സേന വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വിഴിഞ്ഞം സമരത്തിനെതിരെ കേന്ദ്ര സേന വേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹെെക്കോടതിയില്‍ അറിയിച്ചു.വിഴിഞ്ഞം പദ്ധതിക്ക് സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് വിഴിഞ്ഞം പോര്‍ട്ട് ട്രസ്റ്റ് ആണ് ഹെെക്കോടതിയെ സമീപിച്ചത്.തുറമുഖ പദ്ധതിക്കെതിരെ സമരം നടക്കുന്ന പ്രദേശത്ത് ക്രമസമാധാനം ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. കേസില്‍ സമരക്കാര്‍ക്ക് കോടതി നോട്ടീസ് അയച്ചു.കേസ് തിങ്കളാഴ്ച വീണ്ടും വാദം കേള്‍ക്കും.

എല്ലാ പഠനങ്ങള്‍ക്കും ശേഷമാണ് പദ്ധതിയിലേക്കെത്തിയതെന്നും പദ്ധതിയുടെ സുരക്ഷയുടെ ഉത്തരവാദിത്തം സംസ്ഥാന ,കേന്ദ്ര സര്‍ക്കാരുകള്‍ക്കുണ്ടെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. വീണ്ടും പാരിസ്ഥിതിക പഠനം വേണമെന്ന ആവശ്യം അനാവശ്യമെന്നും പദ്ധതി തടസപ്പെടുത്തുന്നത് പൊതു താല്‍പര്യത്തിന് വിരുദ്ധമാണെന്നും പദ്ധതിക്ക് പാരിസ്ഥിതിക അനുമതി 2014 ല്‍ ലഭിച്ചതാണെന്നും അദാനി ഗ്രൂപ്പ് അറിയിച്ചു. ജസ്റ്റിസ് അനുശിവരാമന്‍ അധ്യക്ഷയായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് വൻ ലഹരിവേട്ട ; ഒരു കോടിയുടെ ലഹരിയുമായി ദമ്പതികളടക്കം മൂന്ന് പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ...

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...