കന്യാസ്ത്രീ മഠത്തിലെ പീഡനം – പെണ്‍കുട്ടി മുമ്പും പീഡിപ്പിക്കപ്പെട്ടു ; സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ കന്യാസ്ത്രീ മഠത്തില്‍ നടന്ന പീഡനത്തില്‍ നാല് യുവാക്കള്‍ അറസ്റ്റിലായ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അടുത്തിടെ മഠത്തില്‍ ചേര്‍ന്ന പെണ്‍കുട്ടിയുടെ കാമുകനും സൃഹൃത്തുക്കളുമാണ് പോലീസിന്റെ പിടിയിലായത്. തങ്ങളെ മദ്യം നല്‍കി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടു എന്നാണ് പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരിക്കുന്നത്.

കന്യാസ്ത്രീയാകാന്‍ എത്തിയ പെണ്‍കുട്ടികളെയാണ് പീഡിപ്പിച്ചത്. മൂന്ന് മാസം മുമ്പാണ് ഇതില്‍ ഒരു യുവാവിന്റെ സുഹൃത്ത് കന്യാസ്ത്രീയാകാനുള്ള പഠനത്തിന് മഠത്തിലെത്തിയത്. ഇതിന് പിന്നാലെ ഈ കുട്ടിയുടെ കൂട്ടുകാരന്‍ മതില്‍ ചാടി മഠത്തില്‍ എത്തി. ഈ പെണ്‍കുട്ടിയെ കണ്ട് സംസാരിച്ചു. ഇതിന് ശേഷമാണ് മറ്റ് രണ്ടു കുട്ടികളെ കൂടി പരിചയപ്പെട്ടത്. ഇതിന് ശേഷം രണ്ട് കൂട്ടുകാരുമായി നിരന്തരം എത്തി പരിചയത്തിലായി. ഇങ്ങനെ വന്നു പോകുമ്പോഴാണ് രണ്ടു പേര്‍ പിടിയിലാകുന്നത്.

ഇതോടെയാണ് പീഡനം പോലീസിന്റെ ശ്രദ്ധയില്‍ പെട്ടത്. ഇതോടെ കുട്ടികളെ ചോദ്യം ചെയ്തു. ഇതോടെ ഇതില്‍ ഒരു പെണ്‍കുട്ടിയെ മഠത്തില്‍ എത്തും മുമ്പും പീഡനത്തിന് ഇരായായി എന്ന് വ്യക്തമായി. അങ്ങനെ ആ ആളിനേയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. നാലു കേസുകളാണ് പീഡനവുമായി ബന്ധപ്പെട്ടെടുത്തത്. എല്ലാവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും. രാത്രി വന്ന് മടങ്ങുന്നതിനിടെയാണ് യുവാക്കള്‍ പിടിയിലായത്. മഠത്തിന്റെ മതില്‍ ചാടിയിറങ്ങിയ യുവാക്കള്‍ പോലീസ് വാഹനത്തിന് മുന്നില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പീഡന വിവരം പുറത്തായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...