പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; മലയാളി യുവാവ് തമിഴ്നാട്ടില്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ മലയാളി യുവാവ് തമിഴ്നാട്ടില്‍ അറസ്റ്റില്‍. പാലക്കാട് വടക്കാഞ്ചേരി സ്വദേശി അജയ് (25) ആണ് പോലീസിന്റെ പിടിയിലായത്. പെരുന്തുറയ്ക്കടുത്ത് കാമ്പുളിയംപെട്ടി ഗ്രാമത്തിലെ പതിനേഴുകാരിയാണ് പീഡനത്തിനിരയായത്. പെണ്‍കുട്ടിയുടെ ഗ്രാമത്തിലെ ക്ഷേത്രോത്സവത്തിന് ബാന്‍ഡ് മേളത്തിന് എത്തിയ അജയ് പെണ്‍കുട്ടിയെ പരിചയപ്പെട്ടു. പെണ്‍കുട്ടിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങി. ഫോണില്‍ സംസാരിക്കുന്നത് പതിവായി.

കഴിഞ്ഞ ദിവസം മുതല്‍ പെണ്‍കുട്ടിയെ കാണാതായിരുന്നു. പരാതിയില്‍ പെരുന്തുറ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് അജയ് കൂട്ടിക്കൊണ്ടുപോയതായി വ്യക്തമായി. പോലീസ് നടത്തിയ തിരച്ചിലില്‍ വിജയമംഗലം ബസ് സ്റ്റാന്‍ഡിന് സമീപം പെണ്‍കുട്ടിയും അജയും നില്‍ക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. തുടര്‍ന്ന് പോലീസ് അവിടെയെത്തി അജയിയെ അറസ്റ്റ് ചെയ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...