പതിമൂന്ന്കാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വണ്ടന്‍മേട് : 13 വയസ്സുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ച്‌ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അണക്കര ഉദയഗിരിമേട് വാടകയ്ക്ക് താമസിക്കുന്ന കരുണാപുരം തണ്ണീര്‍പാറ വാലയില്‍ സ്റ്റെഫിന്‍ എബ്രഹാമാണ് പിടിയിലായത്. പോക്സോ കേസ് ഉള്‍പ്പെടെ ചുമത്തിയാണ് പ്രതിക്കെതിരെ വണ്ടന്‍മേട് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രണയം നടിച്ച്‌ വിശ്വാസം പിടിച്ചു പറ്റിയ ശേഷം പലതവണ പ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു.

മുത്തച്ഛനും മുത്തശിക്കുമൊപ്പം താമസിക്കുന്ന പെണ്‍കുട്ടിയെ പ്രതി പ്രണയം നടിച്ച്‌ വിശ്വസിപ്പിക്കുകയും പിന്നീട് വീട്ടിലെത്തിച്ചും പുരയിടത്തില്‍ കൊണ്ടുപോയും പീഡിപ്പിക്കുകയായിരുന്നു. ഏകദേശം രണ്ട് മാസത്തിനിടയില്‍ പലതവണയായി ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കുട്ടിയുമായി പ്രതി വിവിധ സ്ഥലങ്ങളില്‍ പോയിരുന്നതായും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

പെണ്‍കുട്ടിയുടെ മുത്തശിയുടെ പരാതിയിലാണ് പോലീസില്‍ കേസെടുത്തത്. കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ് മോന്‍റെ നിര്‍ദേശാനുസരണം, വണ്ടന്‍മേട് സി ഐ വിഎസ് നവാസ്, എസ്‌ഐമാരായ എബി ജോര്‍ജ്, റെജി, ബിജു, എഎസ്‌ഐ അനില്‍, എസ്.സിപിഒ ബാബുരാജ്, ഹനീഷ്, ഷിബു, രതീഷ്, സിനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...