പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് റിമാൻഡിൽ

For full experience, Download our mobile application:
Get it on Google Play

റാന്നി : പതിനേഴുകാരിയെ പ്രണയം നടിച്ച് ലൈംഗിക പീഡനത്തിന് വിധേയയാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. വെച്ചൂച്ചിറ കൊല്ലമുള മണ്ണടിശാല കട്ടിക്കല്ല് പൂതക്കുഴിയിൽ വീട്ടിൽ സെബുവിന്‍റെ മകൻ ജിനു എന്നുവിളിക്കുന്ന ആൽബിൻ വർഗീസ് (18) ആണ് വെച്ചൂച്ചിറ പോലീസിന്റെ പിടിയിലായത്. ഈമാസം 26 ന് സ്കൂളിൽ പോയ പെണ്‍കുട്ടി തിരിച്ചുവരാതെയായതോടെ കാണാതായതിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ യുവാവ് സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയതാണെന്ന് വ്യക്തമായി.

പിറ്റേന്ന് വൈകീട്ട് 4 മണിക്ക് കൊല്ലം റെയിൽവേ സ്റ്റേഷനിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. വെച്ചൂച്ചിറ പോലീസ് പെൺകുട്ടിയെ കൊല്ലം വനിതാ പോലീസ് സ്റ്റേഷനിലേക്കും ആൽബിനെ കൊല്ലം ഈസ്റ്റ്‌ പോലീസ് സ്റ്റേഷനിലേക്കും മാറ്റി. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പെൺകുട്ടിയെ സ്റ്റേഷൻ പരിസരത്തുള്ള ചൈൽഡ് ഫ്രണ്ട്‌ലി റൂമിൽ വെച്ച് മൊഴി രേഖപ്പെടുത്തി. കഴിഞ്ഞ ഒന്നര വർഷമായി യുവാവുമായി പ്രണയത്തിലാണെന്നും യുവാവ് ലൈംഗികമായി പലതവണ പീഡിപ്പിച്ചുവെന്നും പെൺകുട്ടി മൊഴി നൽകി.

കൂടാതെ പ്രതി പലതവണ ലൈംഗിക അതിക്രമം കാണിച്ചതായും വ്യക്തമായി. വെച്ചൂച്ചിറ പോലീസ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചു. ഇരുവരെയും സ്റ്റേഷനിൽ കൂട്ടിക്കൊണ്ടുവന്നശേഷം തിങ്കളാഴ്‌ച 11 മണിയോടെ യുവാവിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയെ കൊണ്ടുപോകാൻ പ്രതി ഉപയോഗിച്ച സ്കൂട്ടർ യാത്രക്കിടയിൽ കയ്യിലെ പണം തീർന്നപ്പോൾ കൊല്ലം കിളികൊല്ലൂർ കൊക്കാലവയലിൽ ഷഫീക് എന്നയാൾക്ക് 8000 രൂപക്ക് പണയം വെച്ചിരുന്നു. ഇത് പോലീസ് കസ്റ്റഡിയിലെടുത്തു.

മെഡിക്കൽ പരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. അന്വേഷണസംഘത്തിൽ പോലീസ് ഇൻസ്‌പെക്ടർ ജർലിൻ സ്കറിയ, എസ് ഐ ജി സണ്ണിക്കുട്ടി, എ എസ് ഐമാരായ അനിൽ കുമാർ,കൃഷ്ണൻകുട്ടി, പോലീസുദ്യോഗസ്ഥരായ സലിം,സോണി, സുകേഷ്, ആശ ഗോപാലകൃഷ്ണൻ,എ.ടി അപർണ എന്നിവരാണ് ഉണ്ടായിരുന്നത്

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സർക്കാരിൻറെ ക്ലീൻ ചിറ്റ് ഉത്തരവ് റദ്ദാക്കണമെന്നാവശ്യം ; ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി

0
കൊച്ചി: ഡിജിപി എസ്. ശ്രീജിത്തിനെതിരെ വീണ്ടും ഹർജി. സർക്കാരിന്‍റെ ക്ലീൻ...

ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന് പരാതി

0
പത്തനംതിട്ട : ആറന്മുളയിൽ വള്ളസദ്യയുടെ പേരിൽ ഓൺലൈൻ ആയി പണം തട്ടിയെന്ന്...

മലബാർ ഗോൾഡ് ആന്റ് ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ് എന്ന് പരാതി

0
റായ്പൂർ: മലബാർ ഗോൾഡ് & ഡയമണ്ട്സ് ഷോറൂമിൽ സ്വർണ തട്ടിപ്പ്...

സ്വദേശി വനിതകളെ അധിക്ഷേപിച്ചു ; യുഎഇയിൽ വിദേശി യുവതിയ്ക്കെതിരെ നിയമ നടപടി

0
ദുബായ് : യുഎഇയിലെ സ്വദേശി വനിതകളെ അധിക്ഷേപിക്കുന്ന രീതിയിൽ സമൂഹമാധ്യമത്തിൽ പ്രചാരണം...