പാലക്കാട് : പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ നിന്ന് രണ്ട് വര്‍ഷം മുമ്പ് കാണാതായ 14കാരി പെണ്‍കുട്ടിയെ തമിഴ്‌നാട് മധുരയില്‍ നിന്ന് പോലിസ് കണ്ടെത്തി. മധുരയിലെ വാടക വീട്ടില്‍ നിന്നും നാല് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനൊപ്പമാണ് പെണ്‍കുട്ടിയെ ജില്ലാ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയത്. ഒപ്പം താമസിച്ച യുവാവിനായി തിരച്ചില്‍ തുടങ്ങിയതായി ഡിവൈ.എസ്.പി സി.ജോണ്‍ വ്യക്തമാക്കി.
2019ലാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. അന്ന് പതിനാല് വയസ് മാത്രം പ്രായമുണ്ടായിരുന്ന പെണ്‍കുട്ടി ചില ബന്ധുക്കളുടെ അറിവോടുകൂടിയാണ് യുവാവിനൊപ്പം പോയതെന്ന സൂചന ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവര്‍ ഭാര്യ ഭര്‍ത്താക്കന്മാരായി മധുരയില്‍ താമസിക്കുകയായിരുന്നു. നിലവില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയിട്ടില്ലെങ്കിലും പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ഇയാള്‍ക്കെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്തിയാണ് അന്വേഷണം പുരോഗമിക്കുന്നത്.