ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനം കേരളാ കോണ്‍ഗ്രസ് എമ്മിന്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാൻ എൽഡിഎഫിൽ ധാരണയായി. മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ വഹിച്ചിരുന്ന സ്ഥാനമാണിത്. എൽഡിഎഫിലെ ബോർഡ് കോർപ്പറേഷൻ വിഭജനം ഏകദേശം പൂർത്തിയാകുമ്പോൾ മൊത്തം ആറ് സ്ഥാനങ്ങളാണ് കേരളാ കോൺഗ്രസ് എമ്മിന് ലഭിച്ചിരിക്കുന്നത്. സിപിഐ കഴിഞ്ഞ തവണത്തെ അത്ര തന്നെ സ്ഥാനങ്ങൾ നിലനിർത്തിയപ്പോൾ ചെറുകക്ഷികൾക്കാണ് നഷ്ടമുണ്ടായത്.

സർക്കാർ അധികാരത്തിലെത്തി ആറ് മാസമാകുമ്പോഴാണ് ഇപ്പോൾ എൽഡിഎഫിലെ ബോർഡ് കോർപ്പറേഷൻ വിഭജനം പൂർത്തിയായിരിക്കുന്നത്. പുതുതായി വന്ന കക്ഷികൾക്ക് നൽകുന്ന സ്ഥാനമാനങ്ങളെപ്പറ്റി നിലനിന്നിരുന്ന ഭിന്നതകളാണ് ബോർഡ് കോർപ്പറേഷൻ വിഭജനം ഇത്രയും വൈകിപ്പിച്ചത്. പുതുതായി മുന്നണിയിലേക്ക് വന്ന പ്രധാന കക്ഷിയായ കേരളാ കോൺഗ്രസ് എം 15 സീറ്റുകളാണ് ചോദിച്ചത്. ആറ് ചെയർമാൻ സ്ഥാനങ്ങൾ നൽകാമെന്നുള്ള ധാരണയിലാണ് ഇപ്പോൾ അന്തിമ തീരുമാനം ഉണ്ടായിരിക്കുന്നത്.

മുൻ സർക്കാരിന്റെ കാലത്ത് ഐഎൻഎൽ വഹിച്ചിരുന്ന ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം കേരളാ കോൺഗ്രസ് എമ്മിന് നൽകാനുള്ള നടപടി രാഷ്ട്രീയമായ നയം മാറ്റം കൂടിയാണ്. ഇതോടൊപ്പം കഴിഞ്ഞ തവണ ജനതാദൾ എസ് കൈവശംവെച്ചിരുന്ന കേരളാ വനം വികസന കോർപ്പറേഷനും കേരളാ കോൺഗ്രസ് എമ്മിന് ലഭിക്കും. സിപിഐ കഴിഞ്ഞ തവണത്തെ പോലെ തന്നെ 17 സ്ഥാനങ്ങൾ നിലനിർത്തി. ഇതേപ്പറ്റി അന്തിമ പ്രഖ്യാപനം അടുത്തയാഴ്ച നടക്കുന്ന യോഗത്തിന് ശേഷമുണ്ടാകുമെന്നാണ് സൂചന.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...