കൊടുങ്കാട്ടിൽ ഉപേക്ഷിച്ച 15 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് അത്ഭുത രക്ഷ

For full experience, Download our mobile application:
Get it on Google Play

ഭിൽവാര: വായിൽ കല്ല് വെച്ച ശേഷം ചുണ്ടുകൾ പശ വെച്ച് ഒട്ടിച്ച് കൊടുങ്കാട്ടിൽ ഉപേക്ഷിച്ച 15 ദിവസം പ്രായമുള്ള പിഞ്ചുകുഞ്ഞിന് അത്ഭുത രക്ഷ. രാജസ്ഥാനിലെ ഭിൽവാര ജില്ലയിലാണ് സംഭവം. കുട്ടി ഒരു തരത്തിലും രക്ഷപെടരുതെന്ന് ലക്ഷ്യമിട്ടാണ് കുട്ടിയെ ഉപേക്ഷിച്ച അജ്ഞാതർ കുട്ടിയുടെ വായയിൽ കല്ലുകൾ വെച്ച് ചുണ്ടിൽ പശ വെച്ച് ഒട്ടിച്ചത്. കന്നുകാലികളെ തീറ്റാനിറങ്ങിയ യുവാവ് കുഞ്ഞിനെ ആകസ്മികമായി ശ്രദ്ധിക്കുകയായിരുന്നു. അവശനിലയിലായ കുഞ്ഞിനെ ഇയാൾ ആശുപത്രിയിലെത്തിച്ചു. കുഞ്ഞിന്റെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതർ വിശദമാക്കുന്നത്.

ഭിൽവാരയിലെ ബിജോലിയ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. സീതാ കുണ്ഡ് ക്ഷേത്രത്തിലേക്ക് പോവുന്ന റോഡിന് സമീപത്തെ കാട്ടിലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസുള്ളത്. സമീപത്തെ ആശുപത്രികളിലും ഗ്രാമങ്ങളിലും കുട്ടികൾ പിറന്ന സംഭവങ്ങൾ അടക്കം പരിശോധിക്കുന്നുവെന്നാണ് പോലീസ് വിശദമാക്കുന്നത്. കുഞ്ഞിന്റെ തുടയിലും പശ തേച്ചിരുന്നുവെന്നാണ് ആശുപത്രി അധികൃതർ കണ്ടെത്തിയിട്ടുള്ളത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കയ്പമംഗലം വാഹനാപകടം : അന്വേഷണം പ്രത്യേക സംഘത്തിന് ; തമിഴ്നാട്ടിലടക്കം അന്വേഷണം നടത്തും

0
തൃശൂർ : എട്ട് വിദ്യാർഥികളുടെ മരണത്തിന് ഇടയാക്കിയ കയ്പമംഗലം വാഹനാപകടം അന്വേഷിക്കാൻ...

രാഹുൽ ​ഗാന്ധിയും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലെ കൂടിക്കാഴ്ച അവസാനിച്ചു

0
ന്യൂഡൽഹി : പത്ത് ജൻപഥിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് : എസ്എഫ്ഐ നേതാവ് ആദർശിന്റെ അറസ്റ്റ് രേഖപ്പെടുത്തും

0
തിരുവനന്തപുരം : ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരു പ്രതിയുടെ അറസ്റ്റ്...

കെപിസിസിയ്ക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണം, തീരുമാനം വൈകരുത് ; രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട്...

0
ഡൽഹി : മുഴുവൻ സമയ കെപിസിസി അധ്യക്ഷൻ വേണമെന്ന് രാഹുൽ ഗാന്ധിയോട്...