വനിതാ സഖാവിനോട് മോശമായി പെരുമാറിയ ഉന്നത നേതാവിനെതിരെ പാര്‍ട്ടി നടപടി

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : വനിതാ സഖാവിനോട് മോശമായി പെരുമാറിയ ഉന്നത നേതാവിനെതിരെ പാര്‍ട്ടി നടപടി. ആലപ്പാട് ഗ്രാമപഞ്ചായത്ത് മുന്‍ മെമ്ബറും മത്സ്യതൊഴിലാളി യൂണിയന്‍ സിഐടിയു ജില്ലാ ഭാരവാഹിയും, മത്സ്യ തൊഴിലാളി സഹകരണ സംഘം ഭാരവാഹിയും ആയ നേതാവിനെതിരെ നല്‍കിയ പരാതിയില്‍ വനിതാ സഖാവ് ഉറച്ചു നിന്നതിനെ തുടര്‍ന്നാണ് ഇയാളെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ് ചെയ്തത്.

പാര്‍ട്ടിയുടെ ലോക്കല്‍ കമ്മിറ്റി അംഗം കൂടി ആയ നേതാവിനെതിരേ ഉയര്‍ന്ന ലൈംഗിക അതിക്ഷേപ ആരോപണം ഒതുക്കി തീര്‍ക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും നടപടി എടുത്തില്ലെങ്കില്‍ തെളിവു സഹിതം പുറത്തവിടുമെന്ന ഭീഷണി മൂലം പാര്‍ട്ടി നടപടിക്ക് നിര്‍ബന്ധിതരാവുകയായിരുന്നു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പു വേളയില്‍ സജീവമായിരുന്ന വനിതാ സഖാവിനോട് മോശമായി പെരുമാറി എന്ന് പരാതി ഉയര്‍ന്നെങ്കിലും നേതൃത്വം ഇടപെട്ട് പ്രശ്നം ഒത്തുതീര്‍പ്പാക്കിയിരുന്നു.

അടുത്ത കാലത്തായി വീണ്ടും നേതാവിന്റെ ഭാഗത്തു നിന്നും നിരന്തരം മോശമായ പെരുമാറ്റമുണ്ടാകുകയും പാര്‍ട്ടിക്ക് രേഖാമൂലം പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് ലോക്കല്‍ നേതാവിനെ പാര്‍ട്ടിയില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍ ഏരിയ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. വിവരം ലോക്കല്‍ കമ്മിറ്റിക്കും, ബ്രാഞ്ച് കമ്മിറ്റിക്കും കൈമാറിയിരിക്കുകയാണ്.

കൂടുതല്‍ നടപടിക്കായി രണ്ട് അംഗ അന്വേക്ഷണ കമ്മീഷനെ നിയമിക്കാനും ആലപ്പാട് സൗത്ത് ലോക്കല്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു. നടപടിക്ക് വിധേയനായ നേതാവിനെ കുറിച്ച്‌ മുമ്ബും സമാനമായ ആരോപണമുയര്‍ന്നിരുന്നു. കൂടാതെ നേതാവ് ഭാരവാഹിയായ മത്സ്യസംഘത്തിലെ അഴിമതിയെ കുറിച് പാര്‍ട്ടി അംഗങ്ങള്‍ നല്‍കിയ പരാതി പാര്‍ട്ടിയിലുള്ള സ്വാധീനം ഉപയോഗിച്ച്‌ ഇല്ലാതാക്കുക ആയിരുന്നു എന്നുമാണ് ചില പാര്‍ട്ടി അംഗങ്ങള്‍ പറയുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...