ചികിത്സക്കെത്തിയ രോഗിയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയതായി പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി : താലൂക്ക് ആശുപത്രിയില്‍ ചികിത്സക്കെത്തിയ രോഗിയോട് ഡോക്ടര്‍ അപമര്യാദയായി പെരുമാറിയതായി പരാതി. രോഗി മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്‍കിയതിനു പിന്നാലെ ഡോക്ടര്‍ രോഗിക്കെതിരെ പോലീസിനും പരാതി നല്‍കി.
പേഴുംപാറ സ്വദേശി രഘുവാണ് കാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ സജീഷിനെതിരെ റാന്നി താലൂക്കാശുപത്രി മെഡിക്കല്‍ സൂപ്രണ്ടിന് പരാതി നല്കിയത്.

കഴിഞ്ഞ ദിവസം വൈകീട്ട് ശസ്ത്രക്രിയക്ക് ആശുപത്രിയിലെത്തിയ രഘു കുത്തിവെയ്പ്പെടുത്തതിനു ശേഷം കാഷ്വാലിറ്റിയില്‍ ഇരിക്കുമ്പോള്‍ നഴ്സുമാരെ തുറിച്ചു നോക്കാതെ ഇറങ്ങി വെളിയില്‍ പോകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടുവെന്നാണ്​ ആരോപണം. എന്നാല്‍ താന്‍ ചികിത്സക്ക് എത്തിയതാണെന്നും കുത്തിവെപ്പെടുത്തിട്ട് ഇരിക്കുകയാണെന്നും ഡോക്ടറെ അറിയിച്ചിട്ടും ഇറങ്ങി പോകാന്‍ നിര്‍ബന്ധപൂര്‍വ്വം ആവശ്യപ്പെട്ടതായാണ്​ പരാതിയില്‍ പറയുന്നത്.

പരാതി അനുസരിച്ച്‌ മെഡിക്കല്‍ സൂപ്രണ്ട് ഡോക്ടറോട് കാര്യങ്ങള്‍ ചോദിച്ചെങ്കിലും മറ്റു കാരണം പറഞ്ഞ് ഒഴിഞ്ഞു മാറിയെന്നാണ് സൂചന. രോഗി ഡോക്ടര്‍ക്കെതിരെ സൂപ്രണ്ടിന് പരാതി കൊടുത്തപ്പോള്‍ തന്നെ ഡോക്ടര്‍ രോഗിക്കെതിരെ പോലീസിലും പരാതി നല്കി. ഇത് സംബന്ധിച്ച്‌ അന്വഷണം നടത്തി വരുകയാണെന്ന് റാന്നി സി.ഐ എം.ആര്‍. സുരേഷ് പറഞ്ഞു. ഡോക്റോട് മാപ്പുപറഞ്ഞ് പ്രശ്നം തീര്‍ക്കാന്‍ പോലീസ് പറഞ്ഞതായും ആരോപണമുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം

0
ഡൽഹി: എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ആലാപന വിവാദത്തിൽ കോൺ​ഗ്രസിനെതിരെ സിപിഐ സംസ്ഥാന...

തനിക്ക് ഒരു തന്തയേയുള്ളൂ, അത് നരേന്ദ്ര മോദിയാണെന്ന് പി.സി ജോർജ്

0
കോട്ടയം: തനിക്ക് ഒരു തന്തയേയുള്ളൂ, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് ബിജെപി...

വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം

0
കല്‍പ്പറ്റ: വയനാട് വടക്കനാട് വീണ്ടും ദുരൂഹമായ തിരോധാനം. കാണാതായ തങ്കിമരത്തിയുടെ കൊച്ചുമകനെയും...

വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കെ സി വേണുഗോപാൽ

0
ന്യൂഡൽഹി: വന്ദേമാതരവും സ്വാതന്ത്ര്യസമരവും ബിജെപി കേവലം രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് എഐസിസി ജനറൽ...