Tuesday, April 23, 2024 10:25 pm

പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്കിടെ വിദ്യാര്‍ത്ഥിനികളോട് മോശം പെരുമാറ്റം ; അദ്ധ്യാപകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : എസ്‌എസ്‌എല്‍സി പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്കിടെ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ സംഭവത്തില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. അവിടനെല്ലൂര്‍ സ്വദേശി പ്രമോദിനെയാണ് വിദ്യാര്‍ത്ഥിനികളുടെ പരാതിയില്‍ അറസ്റ്റ് ചെയ്തത്. എസ്‌എസ്‌എല്‍സി ഐടി പ്രാക്ടിക്കല്‍ പരീക്ഷയ്‌ക്കിടെയായിരുന്നു സംഭവം.

കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നതിനിടെ മോശമായ രീതിയില്‍ പ്രമോദ് സ്പര്‍ശിച്ചെന്നാണ് പരാതി. ഈ മാസം അഞ്ചിനായിരുന്നു പരീക്ഷ. പരീക്ഷയ്‌ക്കിടെ ഇയാള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറുകയായിരുന്നു. മൂന്ന് വിദ്യാര്‍ത്ഥിനികളാണ് പരാതി നല്‍കിയിരിക്കുന്നത്. പരീക്ഷ എഴുതിയ മറ്റു വിദ്യാര്‍ത്ഥിനികള്‍ക്കും സമാന ദുരനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് വിവരം. കോടതിയില്‍ ഹാജരാക്കിയ പ്രമോദിനെ റിമാന്‍ഡ് ചെയ്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ടെടുപ്പിന്റെ അന്നും തലേന്നുമുള്ള അച്ചടിമാധ്യമങ്ങളിലെ പരസ്യങ്ങള്‍ക്ക് മുന്‍കൂര്‍ സര്‍ട്ടിഫിക്കേഷന്‍ നിര്‍ബന്ധം

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന്റെ തലേദിവസവും (ഏപ്രില്‍ 25) വോട്ടെടുപ്പു...

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ജില്ലയിൽ ചെലവുകളുടെ മൂന്നാംഘട്ട പരിശോധന പൂര്‍ത്തിയായി

0
പത്തനംതിട്ട : ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ തെരഞ്ഞടുപ്പു ചെലവുകളുടെ മൂന്നാംഘട്ട...

റാന്നിയിൽ വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കോവിഡ് വാക്സീന്‍ കുത്തിവെയ്പ്പ് നൽകിയ സംഭവം ;...

0
റാന്നി: റാന്നി വലിയകലുങ്കിൽ വയോധികയുടെ വീട്ടിൽ കയറി അജ്ഞാതൻ കോവിഡ് വാക്സീന്‍...

കേരളം ലോക്‌സഭയില്‍- ജില്ലയിൽ തെരഞ്ഞെടുപ്പ് ഗൈഡ് പ്രകാശനം ചെയ്തു

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്...