വിദ്യാർഥിനികളെ സ്കൂട്ടറിൽ പിന്തുടരും ഇടറോഡിൽ തടഞ്ഞ് ഉപദ്രവിക്കും ; യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല : വിദ്യാര്‍ഥിനികളെ സ്കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടറോഡുകളില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുന്ന യുവാവ് അറസ്റ്റില്‍. ഇടവ കാപ്പില്‍ കണ്ണംമൂട് എന്‍.എന്‍ കോട്ടേജില്‍ ലിജുഖാന്‍ (30) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെ 10 മണിക്ക് ട്യൂഷന്‍ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഉപദ്രവിച്ച കേസിലാണ് ഇയാളെ പിടികൂടിയത്. സമാനമായ നിരവധി സംഭവങ്ങളില്‍ ഇയാള്‍ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാവിലെ ഇടവ മരക്കട മുക്കിന് സമീപത്തുവെച്ചാണ് പെണ്‍കുട്ടി ആക്രമണത്തിനിരയായത്. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്നും കണ്ടെടുത്ത യുവാവിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ പ്രതിയുടെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ ഒളിവില്‍ പോയ ഇയാളെ വര്‍ക്കല ഡി.വൈ.എസ്.പി പി. നിയാസിന്റെ നിര്‍ദ്ദേശാനുസരണം അയിരൂര്‍ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.

സ്കൂള്‍ വിദ്യാര്‍ഥിനികളെ സ്കൂട്ടറില്‍ പിന്തുടര്‍ന്ന് ഇടറോഡുകളില്‍ തടഞ്ഞുനിര്‍ത്തി ഉപദ്രവിക്കുന്നത് ഇയാളുടെ പതിവാണത്രെ. അപമാന ഭയത്താല്‍ ആരും പോലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ വര്‍ഷവും ഇടവയില്‍ നിരവധി പെണ്‍കുട്ടികള്‍ക്ക് നേരെ ഇയാളുടെ ആക്രമണങ്ങള്‍ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇടവയിലെ ഒരു പ്ലസ് ടു വിദ്യാര്‍ത്ഥിനിയെയും ഇയാള്‍ സ്കൂട്ടറില്‍ പിന്തുടര്‍ന്നെത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചിരുന്നു.

ഇയാളുടെ സ്കൂട്ടര്‍ ചവിട്ടിയിട്ട ശേഷം വിദ്യാര്‍ത്ഥിനി നിലവിളിച്ചുകൊണ്ട് അടുത്ത വീട്ടിലേക്ക് ഓടിക്കയറി രക്ഷപ്പെടുകയായിരുന്നു. കൊല്ലം കിളികൊല്ലൂര്‍ പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ സമാനമായ കേസുണ്ട്. പോക്സോ നിയമപ്രകാരം കേസെടുത്ത് ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അയിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ എസ്.എ. സജിത്ത്, എസ്.ഐ സുനില്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ സജീവ്, ജയ് മുരുകന്‍, സിവില്‍ പോലീസ് ഓഫീസര്‍ ശംഭു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...