പി ടി ഉയർത്തിയ ആദർശവും പോരാട്ടവും മുന്നോട്ട് കൊണ്ട് പോവും : ഉമാ തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പി.ടി ഉയര്‍ത്തിയ ആദര്‍ശവും പോരാട്ടവും മുന്നോട്ട് കൊണ്ട് പോവുമെന്ന് ഉമാ തോമസ്. ജസ്റ്റിസ് ഫോര്‍ വുമണ്‍ ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചി സ്ക്വയറില്‍ സംഘടിപ്പിച്ച അതിജീവിതയ്ക്കൊപ്പം പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിന്നു ഉമാ തോമസ്. ഇവിടെ വരേണ്ടത് എന്റെ കടമയാണ്. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ പി.ടി അനുഭവിച്ച വേദന കണ്ടത് ഞാനാണ്. ഒരു മകളുടെ വേദന കണ്ട ഒരു അച്ഛന്റെ നെഞ്ചിലെ നീറ്റലാണ് ഞാന്‍ അന്ന് പി.ടി യില്‍ കണ്ടത്.

നീതിയുടെ പോരാട്ടത്തില്‍ എനിക്ക് ആത്മവിശ്വാസം നല്‍കിയത് പി.ടി ആണെന്ന് ആ പെണ്‍കുട്ടി പിന്നീട് പറഞ്ഞ് കേട്ടു. പി ടി മരണപ്പെട്ടപ്പോള്‍ ഇരയായ പെണ്‍കുട്ടി എന്നെ വിളിച്ചിരുന്നു. പിടി അസുഖബാധിതനാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ നേരില്‍ വന്ന് കാണുമെന്ന് അവര്‍ പറഞ്ഞു. പി ടി പുലര്‍ത്തിയ സത്യസന്ധത ഞാനും മുറുകെ പിടിക്കുമെന്നും ഇരയുടെ നീതിക്കായുള്ള പോരാട്ടത്തില്‍ മുന്നോട്ട് പോവുമെന്നും ഉമാ തോമസ് പറഞ്ഞു.

പി ടി നീതിക്കായി പോരാട്ടം നടത്തിയ ആളാണ്. കേരളത്തിലെ സ്ത്രീ സുരക്ഷക്ക് വേണ്ടിയും അതിജീവിതയുടെ നീതിക്ക് വേണ്ടിയും പി ടി നടത്തിയ പോരാട്ടം വളരെ വലുതാണ്. പി ടിയുടെ പിന്‍ഗാമിയാവാന്‍ ഉമ തോമസ് ഉയര്‍ത്തുന്ന കൊടിയില്‍ നീതിയുടെ അംശമുണ്ടാവുമെന്ന് ഉറപ്പാണെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച്‌ സംവിധായകന്‍ ബൈജു കൊട്ടാരക്കര പറഞ്ഞു. മുഹമ്മദ് ഷിയാസ്, ദീപ്തി മേരീ വര്‍ഗീസ് എന്നിവരും ഉമാ തോമസിനൊപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...