ഗവേഷക വിദ്യാർഥിനിയോട് മോശം പെരുമാറ്റം ; കോളേജ് പ്രിന്‍സിപ്പലിന് സസ്‌പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

പന്തളം: ഗവേഷക വിദ്യാർഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയിൽ പന്തളം എന്‍.എസ്.എസ് കോളജ് പ്രിന്‍സിപ്പൽ നന്ത്യത്ത് ഗോപാലകൃഷ്ണന് സസ്‌പെന്‍ഷന്‍. ഒരുവര്‍ഷം മുമ്പ് നടന്ന സംഭവത്തിലാണ് ഇപ്പോള്‍ നടപടിയുണ്ടായത്. തിരുവനന്തപുരം എം.ജി കോളജ് പ്രിന്‍സിപ്പൽ ആയിരിക്കേ ഇദ്ദേഹത്തിന്‍റെ കീഴിൽ ഗവേഷണം നടത്തിയ വിദ്യാർഥിനിയാണ് പരാതി നല്‍കിയത്. അന്വേഷണ കമീഷന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഗൈഡ്ഷിപ്പില്‍നിന്ന് ഗോപാലകൃഷ്ണനെ നീക്കം ചെയ്തിരുന്നു.

സര്‍വകലാശാല ആഭ്യന്തര സമിതി നടത്തിയ അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടപടി സ്വീകരിക്കാന്‍ എന്‍.എസ്.എസ് മാനേജ്‌മെന്റിനോട് കേരള സർവകലാശാല നിര്‍ദേശിക്കുകയായിരുന്നു. സാഹിത്യവിമര്‍ശകന്‍ കൂടിയായ ഗോപാലകൃഷ്ണന്‍ കൊട്ടാരക്കര പൂവറ്റൂര്‍ സ്വദേശിയാണ്. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറി അംഗം, സെന്‍സര്‍ ബോര്‍ഡ് അംഗം, യു.ജി.സി വിദഗ്ധ സമിതി അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. യു.ജി.സി പ്രതിനിധിയായി രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സസിന്റെ ഗവേണിങ് ബോഡി അംഗമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...