സർക്കാരിന്റേത് മനുഷ്യത്വമുഖമാർന്ന വികസനം ; മന്ത്രി കെ രാജൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജനങ്ങളുടെ പരാതികൾ നേരിട്ട് കേട്ട് പരിഹരിച്ച് മനുഷ്യത്വമുഖമാർന്ന വികസന പ്രവർത്തനങ്ങൾ നടത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും ചാവക്കാട് താലൂക്ക്തല അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .അതിദരിദ്രരെ മോചിപ്പിക്കാനുള്ള ശ്രമം ദ്രുതഗതിയിൽ സർക്കാർ നടത്തുകയാണ്. ആദിവാസി ഊരുകളിൽ വൈദ്യുതി, ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയത് ജനകീയ സർക്കാരിന്റെ വികസന മുഖത്തിന് കരുത്തേകുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

എല്ലാ ജനങ്ങൾക്കും ജീവിത സുരക്ഷ ഉറപ്പാക്കുകയാണ് സർക്കാർ ലക്ഷ്യമെന്ന് ചടങ്ങിൽ അധ്യക്ഷയായ ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പറഞ്ഞു. ഗുരുവായൂർ ടൗൺ ഹാളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തിൽ പട്ടിക ജാതി പട്ടികവർഗ്ഗ , ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ മുഖ്യാതിഥിയായി. എം എൽ എ മാരായ എൻ കെ അക്ബർ, മുരളി പെരുനെല്ലി, ഗുരുവായൂർ നഗരസഭാ ചെയർമാൻ എം കൃഷ്ണദാസ്, ചാവക്കാട് നഗരസഭാ ചെയർപേഴ്‌സൺ ഷീജ പ്രശാന്ത്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി വി സുരേന്ദ്രൻ , ജാസ്മിൻ ഷഹീർ , ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ , എ ഡി എം ടി മുരളി, ഡെപ്യൂട്ടി കലക്ടർ എം സി ജ്യോതി, ചാവക്കാട് തഹസിൽദാർ സി എസ് രാജേഷ്, വകുപ്പ് ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...