മണിപ്പൂർ സംഘർഷം ; മുൻ ഡെപ്യൂട്ടി സ്പീക്കറുടെ അറസ്റ്റ് രേഖപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഇംഫാൽ: മണിപ്പൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട് മുൻ എംഎൽഎയും, മണിപ്പൂർ നിയമസഭയിലെ മുൻ ഡെപ്യൂട്ടി സ്പീക്കറുമായ തെൽവം തംഗ്സലാഗ് ഹവോകിപിന്റെ അറസ്റ്റ് രേഖപ്പെടുത്തി. മണിപ്പൂരിൽ കഴിഞ്ഞ ദിവസം ആവർത്തിച്ച അക്രമവും തീവെപ്പുമായി ബന്ധപ്പെട്ടാണ് ഇയാൾ അറസ്റ്റിലായത്. ഇംഫാലിലെ ന്യൂ ചെക്കോൺ മേഖലയിൽ തോക്കുധാരികളായ രണ്ട് പേർക്കും ഒപ്പം എത്തിയ ഹവോകിപ് ഒരു സമുദായത്തിലെ സ്ത്രീകളെ ഉൾപ്പെടെയുള്ള കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നാണ് പോലീസ് കഴിഞ്ഞ ദിവസം മൂന്ന് പേരെയും കസ്റ്റഡിയിൽ എടുത്തത്. ഇന്നലെയാണ് മൂന്ന് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്.

ദിവസങ്ങളോളം നീണ്ടുനിന്ന സംഘർഷത്തെ തുടർന്ന് മണിപ്പൂരിൽ ക്രമസമാധാനം പുനസ്ഥാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ന്യൂ ചെക്കോൺ മേഖലയിൽ അക്രമം വീണ്ടും പൊട്ടിപ്പുറപ്പെട്ടത്. തുടർന്ന് ഈ മേഖലയിൽ സൈന്യത്തെയും അർദ്ധസൈനിക വിഭാഗങ്ങളെയും വിന്യസിച്ചിട്ടുണ്ട്. പുതുതായി അക്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, കർഫ്യൂ പിൻവലിച്ചിട്ടില്ല. രാവിലെ 6 മണി മുതൽ ഉച്ചയ്ക്ക് 2 മണി വരെയാണ് കർഫ്യൂ. നിലവിൽ, അക്രമ ബാധിത പ്രദേശങ്ങളിൽ സൈന്യത്തിന്റെ നേതൃത്വത്തിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്തിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...