അധികൃതരുടെ കെടുകാര്യസ്ഥത ; അടൂരില്‍ പ്രധാന പൈപ്പ്‌ലൈനില്‍ നിന്നും വെള്ളം പാഴാകുന്നു

For full experience, Download our mobile application:
Get it on Google Play

അടൂര്‍ : അധികൃതരുടെ കെടുകാര്യസ്ഥത കാരണം പ്രധാന പൈപ്പ്‌ലൈനില്‍ നിന്നും വെള്ളം പാഴാകുന്നു. നഗരത്തിലെ പഴയ പാലത്തിനോട്‌ ചേര്‍ന്നുള്ള വാട്ടര്‍ അതോറിറ്റിയുടെ വലിയ പൈപ്പുകള്‍ ചേരുന്ന ഭാഗത്തുനിന്നുമാണ്‌ വെള്ളം പാഴാകുന്നത്‌. മാസങ്ങളായി ഇത്‌ തുടരുകയാണ്‌. പറക്കോട്‌ ചിരണിക്കല്‍ ജല ശുദ്ധികരണ പ്ലാന്റില്‍ നിന്ന്‌ നഗരസഭാ പ്രദേശത്തേക്ക്‌ വെള്ളം എത്തിക്കുന്ന പ്രധാന പൈപ്പില്‍ നിന്നാണ്‌ വെള്ളം പാഴാകുന്നത്‌. ഈ ഭാഗത്ത്‌ പ്ലാസ്‌റ്റിക്ക്‌ ചാക്കു കൊണ്ട്‌ കെട്ടി മറച്ചിരിക്കുന്നതിനാല്‍ വെള്ളം നഷ്‌ടമാകുന്നത്‌ ഒറ്റനോട്ടത്തില്‍ കാണാന്‍ കഴിയുന്നില്ല. നേരത്തെ ഇവിടെ പൈപ്പ്‌ പൊട്ടി വെള്ളം ശക്തിയായി തെറിച്ച്‌ ഇരുചക്ര വാഹന യാത്രികരും കാല്‍നട യാത്രക്കാരും നനഞ്ഞു കുളിച്ച സംഭവം ഉണ്ടായിട്ടുണ്ട്‌. അതിനു ശേഷം ഈ ഭാഗം വീണ്ടും ചാക്ക്‌ കൊണ്ട്‌ മറച്ച്‌ അധികൃതര്‍ തടി തപ്പി.

പല തവണ വാട്ടര്‍ അതോറിറ്റി ജീവനക്കാരെ ഈ വിവരം അറിയിച്ചിട്ടും യാതൊരു ഫലവും കണ്ടില്ല. എം.സി. റോഡില്‍ കേരള ബാങ്കിന്‌ മുന്നിലും പൈപ്പ്‌ലൈന്‍ പൊട്ടി വെള്ളം പാഴാകുന്നുണ്ട്‌. ജലക്ഷാമം രൂക്ഷമായി പൈപ്പിലൂടെയുള്ള വെള്ളത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ ഒരു മാസത്തിലേറെയായിരിക്കുമ്പോഴാണ്‌ അധികൃതരുടെ ഈ കെടുകാര്യസ്‌ഥത തുടരുന്നത്‌. കൂടാതെ എം.സി.റോഡിലും കെ.പി റോഡിലും ഉള്‍പ്രദേശങ്ങളിലും പൈപ്പുകള്‍ പൊട്ടി വെള്ളം പാഴാകുന്നുണ്ട്‌. ഫ്‌ളാറ്റുകളിലും മറ്റു വാടക വീടുകളിലും കടകളിലുമുള്ളവര്‍ വാട്ടര്‍ അതോറിറ്റിയുടെ കണക്ഷന്‍ എടുത്തിട്ടുണ്ടെങ്കിലും വില കൊടുത്തു വെള്ളം വാങ്ങേണ്ട സ്‌ഥിതിയാണ്‌.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ്‌ കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...

കുമ്പഴയിൽ ബൈക്ക് ലോറിയിലേക്ക് ഇടിച്ചുകയറി യുവാവ് മരിച്ചു

0
കുമ്പഴ: പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ കുമ്പഴ പാലത്തിന് സമീപം ബൈക്ക് ലോറിയിലേക്ക്...

കാർ കട്ടുകൊണ്ടുപോകുമോ എന്ന ഭയം ; വീടിന്റെ ടെറസിലേക്ക് ക്രെയ്ൻ വഴി വാഹനം മാറ്റി...

0
പാട്ന: ബിഹാറില്‍ കാർ മോഷണം പോകുമെന്ന ഭയത്തിൽ ഉടമയുടെ വിചിത്ര നടപടി....