അമ്പലപ്പുഴ : പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസിയെ കാണ്മാനില്ല. ഹിന്ദി ഭാഷ മാത്രം സംസാരിക്കുന്ന ഷാഹുല്‍ ( ചന്ദ്രു -31) നെയാണ് കഴിഞ്ഞ ദിവസം വൈകീട്ട് കടന്ന് കളഞ്ഞത്. ഷാഹുല്‍ ശാന്തി ഭവനില്‍ നടക്കുന്ന മാലിന്യ ജലശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണ ജോലിയില്‍ സഹായിയായി പ്രവര്‍ത്തിക്കുകയായിരുന്നു. 2019 ഡിസംബറില്‍ കലവൂരില്‍ നിന്നാണ് ഇയാളെ ശാന്തിഭവന്‍ മാനേജിംഗ് ട്രസ്റ്റി ബ്രദര്‍ മാത്യു ആല്‍ബിന്‍ ശാന്തിഭവനില്‍ എത്തിച്ചത്. ഷാഹുലിനെ സംബന്ധിച്ച് ശാന്തിഭവന്‍ അധികൃതര്‍ പുന്നപ്ര പോലീസില്‍ പരാതി നല്‍കി. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ പുന്നപ്രശാന്തി ഭവനുമായി ബന്ധപെടണമെന്ന് ബ്രദര്‍ മാത്യു ആല്‍ബിന്‍ അറിയിച്ചു. ഫോണ്‍ 9447403035.
പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസിയെ കാണ്മാനില്ല
RECENT NEWS
Advertisment