ഇത് നയപ്രഖ്യാപന പ്രസംഗമല്ല, മംഗളപത്ര സമര്‍പ്പണം ; കെ. സുധാകരന്‍ എം.പി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : നയപ്രഖ്യാപന പ്രസംഗമല്ല, സര്‍ക്കാര്‍ ചെയ്തുകൊടുത്ത നിയമവിരുദ്ധ സേവനങ്ങള്‍ക്ക് പകരം സര്‍ക്കാരിനെ പുകഴ്ത്തിക്കൊണ്ടുള്ള മംഗളപത്രം സമര്‍പ്പണമാണ് ഗവര്‍ണര്‍ ചെയ്തതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ജനങ്ങള്‍ ആശങ്കയോടെ നോക്കിക്കാണുന്ന കെ. റെയില്‍ പദ്ധതിയെ പുകഴ്ത്തുക മാത്രമല്ല അതു പരിസ്ഥിതി സൗഹൃദമെന്ന് പറയാന്‍ വരെ ഗവര്‍ണ്ണര്‍ തന്റേടം കാട്ടിയത് ബി.ജെ.പി ദേശീയ നേതൃത്വത്തിന്റെ പിന്തുണയോടെയാണ്. കേരളത്തെ തകര്‍ക്കാന്‍ പോകുന്ന കെ. റെയിലിന് കേന്ദ്രസര്‍ക്കാര്‍ പച്ചക്കൊടി വീശാനുള്ള സാധ്യതയാണ് കാണുന്നത്.

കഴിഞ്ഞ ദിവസം മണിക്കൂറോളം ഭരണപ്രതിസന്ധി സൃഷ്ടിച്ച ഗവര്‍ണര്‍ കെ റെയില്‍ വിഷയത്തില്‍ പ്രതിഷേധിച്ചിരുന്നെങ്കില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത ജനം അംഗീകരിക്കുമായിരുന്നു. സ്വാര്‍ത്ഥലാഭത്തിനായി ഭരണഘടനാപരമായ പദവി ദുര്‍വിനിയോഗം ചെയ്ത ഗവര്‍ണര്‍ക്ക് ആ പദവിയില്‍ തുടരാന്‍ യോഗ്യതയില്ലെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തെ വ്യാവസായിക സൗഹൃദ നിക്ഷേപമാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ചതില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ സി.പി.എം തൊഴിലാളി സംഘനകള്‍ വിവിധ തൊഴിലിടങ്ങളില്‍ കുത്തിയ കൊടി മാറ്റുകയാണ് ആദ്യം ചെയ്യേണ്ടത്. ഉന്നതവിഭ്യാഭ്യാസ മേഖലയില്‍ മാറ്റങ്ങള്‍ക്കു മുന്‍കൈ എടുക്കുന്നതിനു മുമ്പ് സര്‍വകലാശാലകളില്‍ നടന്ന ക്രമവിരുദ്ധ നിയമനങ്ങള്‍ റദ്ദാക്കി ആത്മാര്‍ത്ഥത കാട്ടണം.

നയപ്രസംഗത്തില്‍ സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥ ഭദ്രമാക്കാനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളില്ല. 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് നയപ്രഖ്യാപനത്തില്‍ പറയുമ്പോഴും നിയമന നിരോധനവും പിന്‍വാതില്‍ നിയമനവുമാണ് സംസ്ഥാനത്ത് നടക്കുന്നത്. എല്ലാവര്‍ക്കും ഭൂമിയും പാര്‍പ്പിടവും നല്‍കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ ലൈഫ് പദ്ധതിയില്‍ ലഭിച്ച അപേക്ഷകള്‍ പരിശോധിക്കുന്ന നടപടികള്‍ പോലും പൂര്‍ത്തിയാക്കിയില്ല. വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനമില്ലാത്തതിനാല്‍ ലൈഫ് പദ്ധതി തന്നെ അവതാളത്തിലായെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...