അടിമാലി : അടിമാലി ബസ് സ്റ്റാന്‍ഡില്‍ ബേക്കറി കട നടത്തുന്ന വ്യാപാരിയെ കാണാനില്ലെന്ന് പരാതി. കുട്ടമ്പുഴ ഞായപ്പിള്ളില്‍ ഫ്രാന്‍സിസ് ജോസഫിനെയാണ് (43) കാണാതായത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ ബേക്കറി തുറന്നിരുന്നു. തുടര്‍ന്ന്, മൊബൈല്‍ ഫോണില്‍ സംസാരിച്ച് പുറത്തേക്കു പോയ ഫ്രാന്‍സിസിനെ കാണാതാവുകയായിരുന്നു. നേര്യമംഗലം വരെ ഓട്ടോയില്‍ പോയതായി വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ അടിമാലി പോലീസിലോ ബന്ധുക്കളെയോ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഫോണ്‍ : 9496500336, 9497 980361
അടിമാലി സ്വദേശി വ്യാപാരിയെ കാണാനില്ലെന്ന് പരാതി
RECENT NEWS
Advertisment