ബസ്, ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന മെയ് ഒന്ന് മുതല്‍ നിലവില്‍ വരും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബസ്, ഓട്ടോ – ടാക്‌സി ചാര്‍ജ് വര്‍ധന മെയ് ഒന്ന് മുതല്‍ നിലവില്‍ വരും. ഗതാഗതമന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ ഇപ്പോള്‍ തീരുമാനമായിട്ടില്ല. കണ്‍സെഷന്‍ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കെ – സ്വിഫ്റ്റ് ബസിന് ചെറിയ അപകടമാണ് ഉണ്ടായത്. മാധ്യമങ്ങള്‍ അത് പെരുപ്പിച്ച്‌ കാണിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് രണ്ട് കിലോ മീറ്ററിന് 30 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്. ടാക്‌സി മിനിമം ചാര്‍ജ് 200 രൂപയാക്കിയ. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സി സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​’മേനോനും പൂക്കിയും കഴിഞ്ഞ് ഇപ്പോൾ ബക്കാർഡി’; മുഖ്യമന്ത്രിക്കെതിരെ പരിഹാസ ശരങ്ങളുമായി വി. വസീഫ്

0
തിരുവനന്തപുരം:. വി ഡി സതീശനെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന അധ്യക്ഷൻ വി...

​’അൻസിബ ലക്ഷത്തിൽ ഒരാൾ, ആ അപൂർവ്വ കഴിവ് സമൂഹത്തിന് ആവശ്യമാണ്’; പ്രശംസയുമായി മാലാ പാർവതി

0
കൊച്ചി: താരസംഘടന അമ്മയിലേക്ക് ഇനി മത്സരിക്കില്ലെന്ന അന്‍സിബയുടെ പ്രഖ്യാപനത്തില്‍ പ്രതികരണവുമായി മാല...

​പനിപ്പേടിയിൽ കേരളം: ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം; എലിപ്പനിയും ഷിഗെല്ലയും പടരുന്നു, സംസ്ഥാനത്ത് അതീവ...

0
തിരുവനന്തപുരം : മഴ കനത്തതോടെ കേരളം കടുത്ത ആരോഗ്യപ്രതിസന്ധിയിലേക്ക്. ഡെങ്കിപ്പനി ബാധിച്ച്...

​’ഇറാനെതിരെയുള്ള യുദ്ധത്തിൽ ഇസ്രായേൽ തനിച്ചു പോരാടണം’; അമേരിക്കയെ അമിതമായി ആശ്രയിക്കേണ്ടെന്ന് ബെന്യാമിൻ നെതന്യാഹു

0
ടെല്‍അവീവ്: ഇറാനെതിരായ പോരാട്ടത്തില്‍ ഇനി മുതല്‍ യുഎസിനെ ആശ്രയിക്കരുതെന്ന് മുന്നറിയിപ്പ് നൽകി...