യുവതിയെയും കുഞ്ഞിനേയും കണാതായി ; തമിഴ്‌നാട് സ്വദേശികള്‍ തട്ടിക്കൊണ്ടു പോയതായി സംശയം

For full experience, Download our mobile application:
Get it on Google Play

ചെങ്ങന്നൂര്‍ : കല്ലിശ്ശേരിയിലെ വീട്ടില്‍ നിന്നും അമ്മയേയും കുഞ്ഞിനേയും കണാതായി. തമിഴ്‌നാട് സ്വദേശികള്‍ തട്ടിക്കൊണ്ടു പോയതായി സംശയം.  കല്ലിശ്ശേരി മണലേത്ത് പുത്തന്‍വീട്ടില്‍ ജോബി ജോയിയുടെ ഭാര്യ ജനി അന്ന ജോണ്‍(33), മകള്‍ ജൂലിയ(3) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാതായത്. കല്ലിശ്ശേരിയില്‍ വ്യാപാരം നടത്തുന്ന ജോബി രാത്രി വൈകി കടയില്‍ നിന്നും വരുമ്പോള്‍ കോവിഡ് കാലമായതിനാല്‍ മറ്റൊരു മുറിയിലാണ് താമസിക്കുന്നത്. ഭക്ഷണം എല്ലാം ഭാര്യ വിളമ്പി മുറിയില്‍ വെച്ചിരിക്കും.

പിറ്റേ ദിവസം കുളിയെല്ലാം കഴിഞ്ഞാണ് ഭാര്യയുടേയും കുഞ്ഞിന്റെയും മറ്റും അടുക്കലേക്ക് പോകുന്നത്. നിരവധി ആളുകളുമായി ഇടപഴകുന്നതിനാല്‍ കോവിഡ് പകരാനുള്ള സാഹചര്യം ഒഴിവാക്കി കുഞ്ഞിന്റെ സുരക്ഷയ്ക്കാണ് ഇങ്ങനെ ചെയ്തിരുന്നത്. ഇങ്ങനെ ഇന്ന് രാവിലെ ചായ കൊണ്ടുവരാന്‍ താമസിച്ചതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കാണാനില്ല എന്ന് മനസ്സിലായത്. തുണിക്കച്ചവടക്കാരായ തമിഴ്നാട് സ്വദേശികളെ കഴിഞ്ഞ ദിവസങ്ങളിലായി ഈ പ്രദേശത്ത് സംശയകരമായി കണ്ടിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

dif
previous arrow
next arrow
Advertisment
josco 2
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ഒരു പ്രതിക്ക് മാത്രം ജാമ്യം

0
കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൻ്റെ അന്വേഷണവുമായി...

സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക് ലഭിച്ചു

0
കൊച്ചി: സിഎംആർഎൽ എക്സാലോജിക് മാസപ്പടി കേസില്‍ ഒടുവിൽ നിർണ്ണായക രേഖകൾ ഇഡിക്ക്...

കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു

0
തിരുവനന്തപുരം: കൊട്ടാരക്കര ഉമ്മന്നൂരിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസ് അപകടത്തിൽപ്പെട്ടു. അർക്കന്നൂർ...

വിദ്യാഭ്യാസ മേഖലയെ കാവിവത്ക്കരിക്കാന്‍ യുഡിഎഫ് കൂട്ടുനില്‍ക്കുന്നു : ലിസിദിവാന്‍

0
റാന്നി: രാജ്യത്തിന്റെ മതേതര വിദ്യാഭ്യാസ മൂല്യങ്ങളെ തകർക്കാനും വർഗീയ അജണ്ടകൾ അടിച്ചേൽപ്പിക്കാനുമുള്ള...