ചിറ്റാറില്‍ നിന്നും കാണാതായ കുട്ടിയെ കണ്ടെത്തി ; പോലീസും നാട്ടുകാരും ആശങ്കയുടെ മുള്‍മുനയില്‍ ഒരുമണിക്കൂര്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ നിവാസികളും പോലീസും ആശങ്കയുടെ മുള്‍മുനയില്‍ ഒരുമണിക്കൂര്‍. ഇന്ന് നാലുമണിയോടെയാണ് സംഭവം. ചിറ്റാര്‍ മീൻകുഴിയില്‍ നിന്ന് മൂന്നര വയസ്സുകാരനെ കാണാതായതിനെ തുടര്‍ന്ന് കുട്ടിയെ കണ്ടുപിടിക്കാന്‍ തലങ്ങും വിലങ്ങും ഓടുകയായിരുന്നു ഇവര്‍. അഞ്ചു മണിയോടെ വീടിന്റെ 400 മീറ്റര്‍ മുകളില്‍ മറ്റൊരു വഴിയില്‍ നിന്നും കുട്ടിയെ കണ്ടെത്തി. ഇതോടെയാണ് ഒരുനാടിന്റെ ശ്വാസം നേരെവീണത്, ഒപ്പം ചിറ്റാര്‍ പോലീസിനും ആശ്വാസം.

ആങ്ങമൂഴി മണക്കാലം പള്ളില്‍ ലൈജുവിന്റെയും ചിറ്റാര്‍ മീന്‍കുഴി പുതുശ്ശേരി മേപ്പുറത്ത്  ജെമിയുടെയും മകനാണ് ഈ മൂന്നര വയസ്സുകാരന്‍. മാതാപിതാക്കള്‍ വിദേശത്താണ്. കുട്ടി മാതാവിന്റെ മീന്‍കുഴിയിലെ വീട്ടില്‍ ആയിരുന്നു താമസം. നാലുമണി വരെ വീടിന്റെ സിറ്റൌട്ടില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെയാണ് പെട്ടെന്ന് കാണാതായത്. ഈ സമയം തമിഴ്‌നാട്‌ രജിസ്ട്രേഷനില്‍ ഉള്ള ഒരു പെട്ടി ഓട്ടോ ഇതുവഴി പോയിരുന്നുവെന്ന് ചിലര്‍ പറഞ്ഞു. ആക്രി പെറുക്കാന്‍ വന്നവരാണ് ഇതെന്നും സൂചിപ്പിച്ചതോടെ ഇവരെ ചുറ്റിപ്പറ്റിയായി അന്വേഷണം.

നാട്ടുകാര്‍ വാഹനങ്ങളില്‍ നാലുഭാഗത്തേക്കും പാഞ്ഞു. ഒരുനാട് മുഴുവന്‍ അന്വേഷണത്തില്‍ പങ്കാളികളായി. ചിറ്റാര്‍ പോലീസ് സമീപത്തെ സ്റ്റേഷനുകളിലേക്ക് മെസ്സേജും കൈമാറി.  നീലിപിലാവ് വഴി അമിതവേഗതയില്‍ ഒരു പെട്ടി ഓട്ടോ പോയെന്ന് അറിഞ്ഞതോടെ അതിന്റെ പിന്നാലെ ചിലര്‍ നീങ്ങി. എന്തായാലും ഒരുമണിക്കൂറിനു ശേഷം കുട്ടിയെ കണ്ടെത്തിയപ്പോഴാണ് എല്ലാവര്‍ക്കും ആശ്വ്വസമായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...