ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി ; സ്കൂളിലെ മൂന്നാം നിലയിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് ജില്ലയിലെ അലനല്ലൂരില്‍ കാണാതായ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ കണ്ടെത്തി. സ്‌കൂളിന്റെ മൂന്നാം നിലയില്‍ കെട്ടിയിട്ട നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ഇന്നലെ വൈകുന്നേരം മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. വാർത്ത പരന്നതോടെ വീട്ടുകാരും നാട്ടുകാരും തിരച്ചിൽ തുടങ്ങി. പിന്നീട് സ്കൂളിൽ നടത്തിയ തിരച്ചിലിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സംഭവത്തിൽ നാട്ടുകൽ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോലീസ് സംഘം കുട്ടിയുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തുന്നുണ്ട്.

ഒൻപത് മണിയോടെയാണ് കുട്ടിയെ സ്കൂളിനകത്ത് കെട്ടിയിടപ്പെട്ട നിലയിൽ കണ്ടെത്തിയത്. രണ്ട് പേർ ചേർന്ന് കെട്ടിയിട്ടുവെന്നാണ് കുട്ടി രക്ഷിതാക്കളോടും പോലീസിനോടും പറഞ്ഞത്. എന്നാൽ ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തില്ലെന്ന് അറിയുന്നു. കുട്ടിയുടെ ശരീരത്തിൽ പിടിവലി നടന്നതിന്റെയോ മൽപ്പിടുത്തം നടന്നതിന്റെയോ പാടുകളില്ല. ഇതാണ് പോലീസിന് സംശയം തോന്നാൽ കാരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.

സാധാരണ സ്കൂൾ വിട്ട് നാലരയോടെ വീട്ടിലെത്തേണ്ട കുട്ടിയെയാണ് ഇന്ന് കാണാതായത്. മകൾ എത്താൻ വൈകിയതോടെ വീട്ടുകാർ പരിഭ്രാന്തിയിലായി. വിവരമറിഞ്ഞ് നാട്ടുകാരും തിരച്ചിൽ തുടങ്ങി. നാലര മണിക്കൂറോളം നീണ്ട തെരച്ചിലിന് ശേഷമാണ് കുട്ടിയെ കണ്ടെത്താനായത്. രണ്ട് പേർ ചേർന്ന് സ്കകൂളിലെ മൂന്നാം നിലയിലെത്തിച്ച് തന്നെ കെട്ടിയിട്ടുവെന്നാണ് കുട്ടി പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി നാട്ടുകൽ എസ്ഐയുടെ നേതൃത്വത്തിൽ പെൺകുട്ടിയുടെ മൊഴിയെടുക്കുകയാണ്.

കയ്യിലുള്ള പൈസ എടുക്കാൻ വേണ്ടിയാണ് രണ്ട് പേർ മുഖം പൊത്തി കൈകൾ കെട്ടിയിട്ടതെന്നാണ് പെൺകുട്ടി വീട്ടിൽ മൊഴിയെടുക്കാനെത്തിയ പോലീസുകാരോട് പറഞ്ഞിരിക്കുന്നത്. എന്നാൽ കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്നും കൂടുതൽ അന്വേഷണം വേണ്ടിവരുമെന്നും പോലീസ് പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തം : ബി.ജെ.പി സർക്കാരിന് സമരങ്ങളെ ഭയമെന്ന്...

0
കോട്ടാങ്ങൽ: ബി.ജെ.പി സർക്കാരിന് ജനകീയ സമരങ്ങളെ ഭയമാണെന്ന് സി.പി.ഐ സംസ്ഥാന കൗൺസിലംഗം...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...