ആലത്തൂരില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആലത്തൂരില്‍ നിന്ന് കാണാതായ കോളേജ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തി. മുംബൈയില്‍ നിന്നാണ് വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയത്. പുതിയങ്കം ഭരതന്‍ നിവാസില്‍ രാധാകൃഷ്ണന്റെയും സുനിതയുടെയും മൂത്തമകള്‍ സൂര്യ കൃഷ്ണയെ ആണ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥിനിയെ ആലത്തൂരിലെത്തിച്ചു. കഴിഞ്ഞ ഓഗസ്റ്റ് 30 മുതലാണ് കുട്ടിയെ കാണാതായത്. സൂര്യ ഗോവയിലും മുംബൈയിലും എത്തിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു.

സ്വന്തം മൊബൈല്‍ ഫോണ്‍, എ.ടി.എം കാര്‍ഡ് ഇതൊന്നും എടുക്കാതെയാണ് സൂര്യ നാടുവിട്ടത്. രണ്ട് ജോടി വസ്ത്രം മാത്രമാണ് ഇവര്‍ അധികമായി വീട്ടില്‍ നിന്നും എടുത്തത്. ആലത്തൂരിലെ ബുക് സ്റ്റാളിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് സൂര്യ വീട് വിട്ട് ഇറങ്ങിയത്. ആലത്തൂരിലെ ഹാര്‍ഡ് വെയര്‍ കടയിലെ ജീവനക്കാരനായ അച്ഛനോടും ഇവിടേക്ക് വരാന്‍ സൂര്യ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ ഏറെ നേരം കാത്തു നിന്നിട്ടും മകള്‍ എത്തിയില്ല. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...