കോവിഡ് സ്ഥിരീകരിക്കപ്പെട്ട കരുനാഗപ്പള്ളി സ്വദേശിയെ റിയാദില്‍ കാണാനില്ല

For full experience, Download our mobile application:
Get it on Google Play

റിയാദ് : കരുനാഗപ്പള്ളി സ്വദേശിയെ റിയാദില്‍ കാണാനില്ലെന്ന്​ പരാതി. കല്ലേലിഭാഗം പുതുവീട്ടില്‍ താജുദ്ദീന്‍ അഹമ്മദ് കുഞ്ഞിനെയാണ്​ ഒരാഴ്​ചയിലേറെയായി കാണാനില്ലെന്ന്​ വീട്ടുകാര്‍ പരാതിപ്പെടുന്നത്​. റിയാദിലെ അസീസിയ പച്ചക്കറി മാര്‍ക്കറ്റിനടുത്ത് ബന്ധുക്കളോടൊപ്പം താമസിച്ചുവരികയായിരുന്നു. വൈറസ്​ ബാധയേറ്റെന്ന സംശയത്താല്‍ മേയ്​ 11ന്​ സ്രവ പരിശോധന നടത്തിയപ്പോള്‍ കോവിഡ്​ 19 പോസിറ്റീവാണെന്ന്​ കണ്ടിരുന്നു.

രോഗം സ്ഥിരീകരിക്കപ്പെട്ടശേഷം റിയാദില്‍ ചിലരൊക്കെ ഇദ്ദേഹത്തെ കണ്ടതായി പറയു​ന്നുണ്ടെങ്കിലും ഒരാഴ്ചയില്‍ കൂടുതലായി ഇദ്ദേഹം വീട്ടുകാരുമായി ബന്ധപ്പെടുന്നില്ല. ഏതെങ്കിലും ആശുപത്രിയില്‍ പരിചരണത്തിലാണെന്ന് സംശയമുണ്ടെങ്കിലും ആശുപത്രി ഏതാണെന്ന്​ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അല്‍ഈമാന്‍ ആശുപത്രിയില്‍ന്ന്​ ഇമാം സഉൗദ് ബിന്‍ അബ്​ദുറഹ്​മാന്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കാമെന്ന ആശുപത്രി ജീവനക്കാരിയുടെ ശബ്​ദ സന്ദേശം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ല.

റിയാദില്‍ താജുദ്ദീ​​ന്റെ തൊട്ടടുത്തെ റൂമിലെ താമസക്കാരനും ബന്ധുവുമായ മൈനാഗപ്പള്ളി സ്വദേശി ഷെരിഫ് ഇബ്രാഹിം കോവിഡ്​ ബാധിച്ച്‌​ മേയ്​ എട്ടിന്​ മരിച്ചിരുന്നു. ഒരു മാസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിഞ്ഞശേഷമായിരുന്നു അന്ത്യം. അതോടനുബസിച്ച്‌ റൂമിലുള്ളവര്‍ ക്വാറന്‍റീനില്‍ പോയി തിരിച്ചെത്തിയപ്പോള്‍ താജുദ്ദീന്‍ ഒരു ഹോട്ടലിലേക്ക് താമസം മാറ്റി. എന്നാല്‍ അടുത്ത ദിവസം തന്നെ വസ്ത്രങ്ങള്‍ ആ ഹോട്ടലില്‍ ഉപേക്ഷിച്ച്‌​ അവിടെനിന്ന്​ പോയെന്നും പറഞ്ഞുകേള്‍ക്കുന്നു. അദ്ദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലദ്യമായാല്‍ 0530669529 (എം. സാലി) എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് ​അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...